മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2022 മെയ്‌ 21 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 21.05.2022 (1197 ഇടവം 07 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
നിനച്ചിരിക്കാതെയുള്ള ചെലവുകള്‍ വരുന്നതിനാല്‍ കയ്യില്‍ പണം തങ്ങുകയില്ല. ഉന്നതവ്യക്‌തികളുമായി സൗഹൃദം സ്‌ഥാപിക്കാന്‍ അവസരം ലഭിക്കും. കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വിവാഹ കാര്യങ്ങള്‍ക്ക്‌ അനുകൂല തീരുമാനം എടുക്കാന്‍ തടസം നേരിടും. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. കര്‍മ്മരംഗത്ത്‌ ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴില്‍പരമായി ശത്രുക്കള്‍ കൂടും. പലവിധ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. സഹപ്രവര്‍ത്തകര്‍ മുഖേന മനഃക്ലേശത്തിന്‌ സാദ്ധ്യത. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അശ്രദ്ധ മുഖേന ബിസിനസില്‍ ധനനഷ്‌ടം സംഭവിക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. നിലവിലുള്ള കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കര്‍മ്മരംഗത്ത്‌ ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച്‌ പുരോഗതി പ്രാപിക്കും. നിദ്രാഭംഗം അനുഭവപ്പെടും. അനാവശ്യമായ ആരോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പുതിയ ബിസിനസ്‌ തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അപകീര്‍ത്തിക്ക്‌ സാധ്യത. ശത്രുക്കളില്‍ നിന്നും മാനസിക സംഘര്‍ഷം കൂടും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വരും. അസയമത്തുള്ള യാത്ര ഒഴിവാക്കണം മത്സരപരീക്ഷകളില്‍ വിജയ സാധ്യത. ബന്ധുക്കള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ്‌ അനുഭവപ്പെടും. സാഹസികപ്രവൃത്തികളില്‍ ഏര്‍പ്പെടാതിരിക്കണം. കടബാദ്ധ്യത തീര്‍ക്കാന്‍ പൂര്‍വികസ്വത്ത്‌ വില്‍ക്കേണ്ടി വരും.

YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്‌? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. സഹോദരസ്‌ഥാനീയര്‍ മുഖേന മനഃക്ലേശത്തിന്‌ സാദ്ധ്യത. സന്താനങ്ങള്‍ മുഖേന മനഃസന്തോഷം അനുഭവപ്പെടും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തുടങ്ങിവച്ച പല പ്രവര്‍ത്തനങ്ങളും വിജയിക്കും. ബന്ധുജനങ്ങള്‍ വാക്കുകള്‍ കൊണ്ട്‌ മനസിനെ മുറിപ്പെടുത്തും. യാത്രകള്‍ മുഖേന പ്രതീക്ഷിച്ചതിനേക്കാള്‍ ഗുണം ലഭിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ചെയ്യാത്ത കുറ്റത്തിന്‌ അപവാദം കേള്‍ക്കേണ്ടി വരും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മുന്‍കോപം നിയന്ത്രിക്കണം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ കഠിനമായി പ്രയത്നിക്കേണ്ടി വരും. തക്കസമയത്ത്‌ സഹോദരസ്‌ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അനില്‍ പെരുന്ന | ഫോൺ: +91 9847531232

YOU MAY ALSO LIKE THIS VIDEO, ഫ്രൂട്ട്‌ മരങ്ങൾ, 70 ഔഷധച്ചെടികൾ, വീട്ടിലേക്ക്‌ ആവശ്യമായ എല്ലാ പച്ചക്കറിയും കൂടാതെ തെങ്ങും വാഴയും ആടും കോഴിയും താറാവും മീനും കാടയും തേനീച്ചയും മുയലും എല്ലാം ടെറസിൽ: ഇതാണ്‌ പാലാരിവട്ടത്തെ ആ അത്ഭുത ടെറസ്‌ കൃഷി

Avatar

Staff Reporter