നിങ്ങളുടെ ഇന്ന്: 20.05.2022 (1197 ഇടവം 06 വെള്ളി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴിലില്‍ വളരെ മെച്ചമായ അനുഭവങ്ങള്‍ ഉണ്ടാകും. പൊതു രംഗത്ത് അംഗീകാരവും കുടുംബത്തില്‍ സുഖാനുഭവങ്ങളും പ്രതീക്ഷിക്കാം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ശരിയായ കാര്യങ്ങള്‍ മനസ്സിലാക്കാതെ പ്രതികരിച്ചാല്‍ വിഷമങ്ങള്‍ വരാവുന്ന ദിവസമാണ്. അനാവശ്യ കാര്യങ്ങളില്‍ നിന്നും കഴിവതും ഒഴിഞ്ഞു നില്ക്കുക.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യപരാജയം, പ്രതികൂല അനുഭവങ്ങള്‍ എന്നിവ കരുതണം. യാത്രാ ക്ലേശത്തിന് സാധ്യത ഉള്ളതിനാല്‍ അനാവശ്യ യാത്രകള്‍ കഴിവതും കുറയ്ക്കുക.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ആഗ്രഹ സാധ്യം, കാര്യ നേട്ടം, വ്യാപാര ലാഭം മുതലായവ പ്രതീക്ഷിക്കാം. പ്രയത്നങ്ങള്‍ സഫലങ്ങളാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മനസന്തോഷ കരമായ അനുഭവങ്ങള്‍ വരാവുന്ന ദിനമാണ്. ലാഭവും ആനുകൂല്യങ്ങളും ഫലമാകുന്ന അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അപ്രതീക്ഷിത ധനച്ചിലവ് മൂലം വൈഷമ്യങ്ങള്‍ വരാം. തീരുമാനങ്ങള്‍ എടുക്കാന്‍ പ്രയാസം നേരിടും. കുടുംബകാര്യങ്ങളിലും അല്പം പ്രതികൂലാവസ്ഥ ഉണ്ടായെന്നു വരാം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തൊഴിലിലും പ്രവൃത്തികളിലും മാന്ദ്യം ബാധിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക വിഷയങ്ങളില്‍ പതിവിലും താമസം നേരിടും. സുഹൃത്ത് സഹായം ഗുണകരമാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
നവീന ആശയങ്ങള്‍ പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവരും. അംഗീകാരം, പ്രശസ്തി എന്നിവയും പ്രതീക്ഷിക്കാം.
YOU MAY ALSO LIKE THIS VIDEO, സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച ശേഷം മൺട്രോത്തുരുത്തിൽ ദമ്പതികൾ നടത്തുന്ന ഫാമിന്റെ വിജയരഹസ്യം

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രവര്‍ത്തനങ്ങളില്‍ ഉത്സാഹം കുറയും. ധന നേട്ടങ്ങള്‍ക്കും കാര്യ സാധ്യത്തിനും കാല താമസം വരാം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആഗ്രഹങ്ങള്‍ നിഷ്പ്രയാസം സാധിപ്പിക്കുവാന്‍ കഴിയും. കുടുംബപരമായ ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിറവേറ്റും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യ പരാജയം, ശത്രു ശല്യം, അമിത അധ്വാനം മുതലായവ വരാവുന്ന ദിനം. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനുകൂലാനുഭവങ്ങള്‍, മാനസിക സുഖം, സന്താന ഗുണം മുതലായവ പ്രതീക്ഷിക്കാം. ചില അപ്രതീക്ഷിത നേട്ടങ്ങള്‍ക്കും സാധ്യതയുണ്ട്.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, ഫ്രൂട്ട് മരങ്ങൾ, 70 ഔഷധച്ചെടികൾ, വീട്ടിലേക്ക് ആവശ്യമായ എല്ലാ പച്ചക്കറിയും കൂടാതെ തെങ്ങും വാഴയും ആടും കോഴിയും താറാവും മീനും കാടയും തേനീച്ചയും മുയലും എല്ലാം ടെറസിൽ: ഇതാണ് പാലാരിവട്ടത്തെ ആ അത്ഭുത ടെറസ് കൃഷി