മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2022 മെയ്‌ 17 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 17.05.2022 (1197 ഇടവം 03 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പ്രതീക്ഷിച്ച സഹായങ്ങൾ തടസ്സപ്പെടാൻ ഇടയുണ്ട്. സാമ്പത്തികമായ ക്ലേശങ്ങളെ കരുതണം. വാഹനസംബന്ധമായി പണച്ചെലവ് ഉണ്ടാവും. സ്ത്രീകൾ മൂലം മാനസിക പ്രശ്നങ്ങൾക്ക് ഇടയുണ്ട്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇഷ്ടാനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കും. അംഗീകാരവും മനോസുഖവും മറ്റും വരാവുന്ന ദിനമാണ്. തൊഴിൽരംഗത്ത് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ശുഭാനുഭവങ്ങൾ വരാവുന്ന ദിവസമാണ്. വാക്കുകൾ അംഗീകരിക്കപ്പെടും. കുടുംബത്തിലും സുഖാനുഭവങ്ങൾ. സഹപ്രവർത്തകരും സഹപാഠികളും അനുകൂലമായി പെരുമാറും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഉദ്ദേശിച്ച വിധത്തിൽ കാര്യങ്ങൾ പുരോഗമിക്കുവാൻ പ്രയാസമാണ്. തെറ്റിദ്ധാരണ മൂലം മറ്റുള്ളവർ പ്രതികൂലമായി പെരുമാറാൻ ഇടയുണ്ടെന്നു ധരിക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ദിവസം ഇന്നും അത്ര ഭാഗ്യദായകമല്ല എന്ന ബോധ്യത്തോടെ പ്രവർത്തിക്കുക. പരിശ്രമ ഭാരം വർദ്ധിച്ചാലും ഫലം ലഭിക്കുകതന്നെ ചെയ്യും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ചില അപ്രതീക്ഷിത അനുകൂല അവസരങ്ങളും അനുഭവങ്ങളും വരാവുന്ന ദിവസമാണ്. ഭാഗ്യവും ദൈവാധീനവും വർധിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തൊഴിൽ സംബന്ധമായി മോശമല്ലാത്ത അനുഭവങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ ആരോഗ്യപരമായി ചില ബുദ്ധിമുട്ടുകൾക്ക് സാധ്യത കാണുന്നു.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അധിക പരിശ്രമം കൂടാതെ കാര്യസാധ്യം പ്രതീക്ഷിക്കാവുന്ന ദിനമാണ്. വ്യക്തിബന്ധങ്ങളും പ്രണയവും ദാമ്പത്യവും കൂടുതൽ മെച്ചമാകും.

YOU MAY ALSO LIKE THIS VIDEO, ഫ്രൂട്ട്‌ മരങ്ങൾ, 70 ഔഷധച്ചെടികൾ, വീട്ടിലേക്ക്‌ ആവശ്യമായ എല്ലാ പച്ചക്കറിയും കൂടാതെ തെങ്ങും വാഴയും ആടും കോഴിയും താറാവും മീനും കാടയും തേനീച്ചയും മുയലും എല്ലാം ടെറസിൽ: ഇതാണ്‌ പാലാരിവട്ടത്തെ ആ അത്ഭുത ടെറസ്‌ കൃഷി

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രതീക്ഷിക്കുന്ന രീതിയിൽ ലാഭവും ധനനേട്ടവും വരാൻ പ്രയാസമുള്ള ദിനമാണ്. പ്രധാന ജോലികൾ കൂടുതൽ ജാഗ്രതയോടെ നിർവഹിക്കാൻ ശ്രദ്ധിക്കുക.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രതീക്ഷയും ആത്മ വിശ്വാസവും നിറയുന്ന ദിനമായിരിക്കും. അധികാരികളും സഹ പ്രവർത്തകരും സ്നേഹത്തോടെ പെരുമാറും. സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തിക ലാഭവും തൊഴിൽ നേട്ടവും പ്രതീക്ഷിക്കാം. സുഹൃത്തുക്കളിൽ നിന്നും അനുകൂല സമീപനങ്ങൾ ഉണ്ടാകുന്നത് ആശ്വാസകരമാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ചിലവുകൾ വിചാരിക്കാത്ത വിധം വർധിച്ചെന്നു വരാം. നല്ല ഉദ്ദേശ്യത്തിൽ ചെയ്യുന്ന കാര്യങ്ങൾ പോലും തെറ്റിദ്ധരിക്കപെടാൻ ഇടയുണ്ട്. പ്രബലരുമായി തർക്കത്തിന് നിൽക്കരുത്.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, സർക്കാർ ജോലിയിൽ നിന്ന്‌ വിരമിച്ച ശേഷം മൺട്രോത്തുരുത്തിൽ ദമ്പതികൾ നടത്തുന്ന ഫാമിന്റെ വിജയരഹസ്യം

Avatar

Staff Reporter