മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2022 മെയ്‌ 16 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 16.05.2022 (1197 ഇടവം 02 തിങ്കളാഴ്‌ച) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക്‌ സമയം അനുകൂല സമയം. തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കണം. ദാമ്പത്യജീവിതം സംതൃപ്‌തമായിരിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. പ്രമോഷനു വേണ്ടി ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ മേലുദ്യോഗസ്‌ഥരില്‍ നിന്നും അനുകൂല നീക്കുപോക്കുണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കര്‍മ്മപുഷ്‌ടിക്ക്‌ അനുകൂല സമയം. പൊതുവെ എല്ലാ കാര്യങ്ങളിലും ഉത്സാഹം പ്രകടമാക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പുതിയ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. ബിസിനസ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ സാമ്പത്തികനേട്ടം ഉണ്ടാകും. വിദേശത്ത്‌ ജോലി ചെയ്യുന്നവര്‍ക്ക്‌ ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സാഹസികപ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ സുരക്ഷിതത്വം ഉറപ്പുവരുത്തണം. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
എതിര്‍പ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കാന്‍ കവിയും. കൂടുതല്‍ ജോലിഭാരം കൊണ്ട്‌ മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. സമൂഹത്തില്‍ മാന്യസഥാനം കൈവരിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വിദേശയാത്രയ്‌ക്ക് ശ്രമിക്കുന്നവര്‍ക്ക്‌ ആഗ്രഹം സഫലീകരിക്കും. പിതൃസ്വത്ത്‌ സംബന്ധമായി തര്‍ക്കത്തിന്‌ സാധ്യത. സഹോദരസ്‌ഥാനീയരില്‍ നിന്നും മനഃക്ലേശത്തിന്‌ സാദ്ധ്യത.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വ്യാപാര സ്‌ഥാപനങ്ങളില്‍ നിന്നും പണം നഷ്‌ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. അധികച്ചെലവുകള്‍ മുഖേന കടം വാങ്ങേണ്ട അവസ്‌ഥ ഉണ്ടാകും. മുന്‍കോപം നിയന്ത്രിക്കണം.

YOU MAY ALSO LIKE THIS VIDEO, കണ്ടാലും കണ്ടാലും മതിവരാത്ത ആന കാഴ്ചകളുമായി കോന്നി ആനക്കൂട്‌, ആനയുടെ ഒറിജിനൽ അസ്ഥികൂടം കാണാം

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്ക്‌ ഇടയാക്കും. ജോലിക്കാര്‍ മുഖേന നാശനഷ്‌ടം ഉണ്ടാകും. സഹോദരസ്‌ഥാനീയരുമായി അഭിപ്രായവ്യത്യാസമുണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. വകുപ്പുതല പരീക്ഷകളില്‍ ഉന്നതവിജയം കരസ്‌ഥമാക്കും. നിശ്‌ചയിച്ച വിവാഹം നിസാര കാര്യങ്ങളാല്‍ മുടങ്ങുവാന്‍ സാദ്ധ്യത.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഉദ്ദേശിക്കുന്ന പല കാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി കഠിനപ്രയത്നം ആവശ്യമാണ്‌. സഹോദരങ്ങളില്‍ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനാവശ്യകാര്യങ്ങളില്‍ ഇടപെടാതിരിക്കണം. വാക്കുതര്‍ക്കം മൂലം പല ബുദ്ധിമുട്ടുകളും അനുഭവപ്പെടും. വിദേശത്ത്‌ തൊഴില്‍ ചെയ്യുന്നവര്‍ക്ക്‌ തൊഴില്‍ അഭിവൃദ്ധിയും സാമ്പത്തികനേട്ടവും ഉണ്ടാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അനില്‍ പെരുന്ന | ഫോൺ: +91 9847531232

YOU MAY ALSO LIKE THIS VIDEO, സർക്കാർ ജോലിയിൽ നിന്ന്‌ വിരമിച്ച ശേഷം മൺട്രോത്തുരുത്തിൽ ദമ്പതികൾ നടത്തുന്ന ഫാമിന്റെ വിജയരഹസ്യം

Avatar

Staff Reporter