മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2022 മെയ്‌ 13 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 13.05.2022 (1197 മേടം 30 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അധികാരികളുടെ പ്രീതിക്ക് പാത്രമാകും. കര്‍മ്മ രംഗത്ത്‌ പ്രശസ്‌തി കൂടും. അംഗീകാരം, സമ്മാനലാഭം മുതലായവയ്ക്കും സാധ്യത. മനസിന്റെ സ്വസ്‌ഥത നഷ്‌ടപ്പെടാതെ സൂക്ഷിക്കണം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
പ്രവർത്തന തടസം, ധന വൈഷമ്യം, അകാരണ തടസം മുതലായവയ്ക് സാധ്യതയുള്ള ദിവസം. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക്‌ ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രവർത്തന വൈഷമ്യം, തൊഴിൽ മാന്ദ്യം, അനാരോഗ്യം, അസന്തുഷ്ടി. തൊഴില്‍രഹിതര്‍ക്ക്‌ ജോലി ലഭിക്കാന്‍ തടസങ്ങള്‍ നേരിടും. സംസാരത്തില്‍ നിയന്ത്രണം പാലിക്കണം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തൊഴിൽ പരമായും സാമ്പത്തികമായും മെച്ചപ്പെട്ട അനുഭവങ്ങൾ പ്രതീക്ഷിക്കാം. പ്രവർത്തനങ്ങൾക്ക് മതിയായ അംഗീകാരം ലഭിക്കും. ആരോഗ്യക്ലേശങ്ങൾ ശമിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ലാഭം കൈയിൽ ലഭിക്കാൻ അല്പം കാലതാമസം ഉണ്ടായെന്നു വരാം. ഉല്ലാസകരമായി സമയം ചിലവഴിക്കാൻ കഴിയുന്നത് മനസ്സിന്റെ ആയാസം കുറയ്ക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പൊതുവില്‍ നല്ല ദിവസമായിരിക്കും. ആഗ്രഹങ്ങള്‍ പലതും സാധിക്കും. കുടുംബാന്തരീക്ഷം മനോഹരമാകും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. കര്‍മ്മ രംഗത്ത്‌ പുരോഗതി ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പ്രയത്നങ്ങൾക്ക് മതിയായ അംഗീകാരം ലഭിച്ചെന്ന് വരില്ല. ആത്മാർത്ഥമായ കർമ്മങ്ങൾക്ക് വൈകിയാലും പ്രയോജനം ലഭിക്കും. ഗൃഹഭരണ കാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കുടുംബസുഖം, കാര്യവിജയം, സന്തോഷം, അനുകൂല അനുഭവങ്ങൾ. പലവിധത്തില്‍ സാമ്പത്തികനേട്ടം ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ നല്ല സമയം.

YOU MAY ALSO LIKE THIS VIDEO, കണ്ടാലും കണ്ടാലും മതിവരാത്ത ആന കാഴ്ചകളുമായി കോന്നി ആനക്കൂട്‌, ആനയുടെ ഒറിജിനൽ അസ്ഥികൂടം കാണാം

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കർമ്മ രംഗത്ത് അഭിവൃദ്ധികരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. ശുഭകരമായ വാർത്തകൾ കേൾക്കും. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാന മുണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അവിചാരിത യാത്രാ വൈഷമ്യം, അനുഭവ ക്ലേശം, കാര്യപരാജയം. എല്ലാ കാര്യത്തിലും അവസാനം താല്‌പര്യക്കുറവ്‌ അനുഭവപ്പെടും. അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി കഠിനപ്രയത്നം ആവശ്യമാണ്‌.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അല്പം വിഷമകരമായ തൊഴിൽ സാഹചര്യങ്ങൾ വരാവുന്ന ദിവസമാണ്. സാമ്പത്തികമായി ക്ലേശങ്ങൾ വരുമെങ്കിലും അത് താൽക്കാലികമാണ്. ആവശ്യമില്ലാത്തവരോട് മനസ്സിലുള്ളതെല്ലാം തുറന്നു പറയുന്നത് ദോഷകരമായേക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ധനലാഭം, ആഗ്രഹസാദ്ധ്യം, തൊഴിൽനേട്ടം, അനുകൂല സാഹചര്യങ്ങൾ. കുടുംബത്തിലും ഔദ്യോഗിക മേഖലയിലും ശോഭിക്കാനിട വരും. പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, വീട്ടമ്മയുടെ അലങ്കാര കോഴി വളർത്തൽ, കുറഞ്ഞ മുതൽ മുടക്കിൽ വലിയ വരുമാനം

Avatar

Staff Reporter