നിങ്ങളുടെ ഇന്ന്: 04.05.2022 (1197 മേടം 21 ബുധൻ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്യ തടസം, യാത്രാ ക്ലേശം, മനോ വൈഷമ്യം മുതലായവയ്ക്ക് സാധ്യതയേറിയ ദിവസം. പ്രവര്‍ത്തനങ്ങള്‍ വേണ്ട വിധത്തില്‍ അംഗീകരിക്കപ്പെടാന്‍ വിഷമമാകും.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
പ്രവര്‍ത്തന വിജയം, ആത്മ വിശ്വാസം, സാമ്പത്തിക ലാഭം എന്നിവ പ്രതീക്ഷിക്കാവുന്ന ദിനം. ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അമിത ചിലവുകള്‍ മൂലം സാമ്പത്തിക ക്ലേശം ഉണ്ടായെന്നു വരാം. ആഗ്രഹ സാധ്യത്തിന് കാല താമസമോ തടസമോ വരാന്‍ ഇടയുണ്ട്.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അഭിപ്രായങ്ങള്‍ മാനിക്കപ്പെടും. സംഘടനകള്‍, പ്രസ്ഥാനങ്ങള്‍ മുതലായവയുടെ നേതൃപദവി ഏറ്റെടുക്കാന്‍ അവസരം ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അപ്രതീക്ഷിത ധന ലാഭം, മാനസിക സന്തോഷം, ശുഭ വാര്ത്താശ്രവണം എന്നിവയ്ക്ക് അവസരം ഉണ്ടാകും. കുടുംബ സമേതം യാത്രകള്‍ പുറപ്പെടും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പല പ്രധാന കാര്യങ്ങള്‍ക്കും പ്രാരംഭ തടസം നേരിടാന്‍ ഇടയുണ്ട്. നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ വിജയം നല്‍കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആഗ്രഹ തടസം, യാത്രാ ഭംഗം, ശാരീരിക ക്ലേശം എന്നിവയ്ക്ക് സാധ്യതയുള്ള ദിവസമാണ്. നിരന്തരമായ പ്രാര്‍ത്ഥനകള്‍ മൂലം വൈഷമ്യങ്ങള്‍ കുറയും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യ വിജയം, അംഗീകാരം, ധന നേട്ടം മുതലായവയ്ക്ക് സാധ്യത കൂടുതലാണ്. ബന്ധുജനങ്ങളെ കൊണ്ട് ഗുണാനുഭവങ്ങള്‍ സിദ്ധിക്കും.
YOU MAY ALSO LIKE THIS VIDEO, 13 വർഷം കൊണ്ട് വീടിന്റെ ടെറസിനെ ഒരു കൊച്ചു വനമാക്കി മാറ്റിയ കൊച്ചിക്കാരൻ, പച്ചക്കറി മാത്രമല്ല മാവും, പേരയും, ഓറഞ്ചും ഉൾപ്പടെയുള്ള മരങ്ങളുമുണ്ട് ഈ മട്ടുപ്പാവിൽ
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മനസ്സിന് സന്തോഷം നല്കുന്ന അനുഭവങ്ങള്‍ കൂടുതലായി പ്രതീക്ഷിക്കാം. കുടുംബ സുഖം, കാര്യ സാധ്യം എന്നിവയും അനുഭവത്തില്‍ വരും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അനാവശ്യ കാര്യങ്ങളില്‍ ഇടപെട്ട് മന സമ്മര്‍ദം വര്ധിക്കുവാന് ഇടയുണ്ട്. സാമ്പത്തികമായി അല്പം ക്ലേശാനുഭവങ്ങള്‍ക്കും സാധ്യത.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യ പരാജയം, അമിത അധ്വാനം, ആരോഗ്യ ക്ലേശം എന്നിവയ്ക്ക് സാധ്യതയുള്ള ദിവസമാണ്. മാറ്റി വയ്ക്കാവുന്ന പ്രധാന കര്‍ത്തവ്യങ്ങള്‍ മറ്റൊരു അവസരത്തില്‍ നിര്‍വഹിക്കുന്നതാകും നല്ലത്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
യാത്രകള്‍ സഫലങ്ങള്‍ ആകും. ഭാഗ്യാനുഭവങ്ങള്‍, കുടുംബ സുഖം മുതലായവയ്ക്കും സാധ്യത കാണുന്നു.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?