നിങ്ങളുടെ ഇന്ന്: 03.05.2022 (1197 മേടം 20 ചൊവ്വ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വ്യക്തി ബന്ധങ്ങളിൽ പ്രായാസങ്ങൾ വരാൻ സാധ്യതയുണ്ട്. അധികാരികളുടെ പെരുമാറ്റത്തിൽ അസംതൃപ്തി തോന്നും.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ആത്മവിശ്വാസം വർധിക്കുന്ന തരത്തിലുള്ള അനുഭവങ്ങൾക്ക് മുൻതൂക്കം ലഭിക്കും. കുടുംബ സുഖം, പൊതു രംഗത്ത് അംഗീകാരം മുതലായവയും പ്രതീക്ഷിക്കാം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സഹായവാഗ്ദാനങ്ങൾ നിരസിക്കപ്പെടാൻ ഇടയുണ്ട്. കാര്യങ്ങൾ അനുകൂലമാകാൻ പതിവിലും അധികം പരിശ്രമം വേണ്ടി വരും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യ വിജയം, സന്തോഷം, അംഗീകാരം, ഇഷ്ട ഭക്ഷണം മുതലായ അനുകൂല അനുഭവങ്ങൾക്ക് സാധ്യത. ഉല്ലാസകരമായി സമയം ചിലവഴിക്കാൻ കഴിയും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ശുഭകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
സുഹൃത്തുക്കളിൽ നിന്നും അസുഖകരമായ അനുഭവങ്ങൾ നേരിടേണ്ടി വരും. കുടുംബ ബന്ധങ്ങളിലും അസ്വാരസ്യങ്ങൾ വരാതെ ശ്രദ്ധിക്കണം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വ്യക്തി ബന്ധങ്ങളിൽ അകൽച്ച വരാതെ ശ്രദ്ധിക്കണം. വാക്കുകൾ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത കൂടുതലാണ്.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മനസന്തോഷകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളെകൊണ്ട് നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം.
YOU MAY ALSO LIKE THIS VIDEO, 13 വർഷം കൊണ്ട് വീടിന്റെ ടെറസിനെ ഒരു കൊച്ചു വനമാക്കി മാറ്റിയ കൊച്ചിക്കാരൻ, പച്ചക്കറി മാത്രമല്ല മാവും, പേരയും, ഓറഞ്ചും ഉൾപ്പടെയുള്ള മരങ്ങളുമുണ്ട് ഈ മട്ടുപ്പാവിൽ
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആഗ്രഹ സാധ്യവും ഭാഗ്യ പുഷ്ടിയും അനുഭവത്തിൽ വരാവുന്ന ദിവസമാണ്. ഉല്ലാസകരമായി സമയം ചിലവഴിക്കും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ശാരീരിക ക്ഷീണം വർധിക്കാൻ ഇടയുള്ള ദിവസമാണ്. തൊഴിൽ രംഗത്ത് മാന്ദ്യം, അലസത എന്നിവയ്ക്കും സാധ്യത.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അനാവശ്യ ചിന്തകളാൽ മനസ്സിൽ ആകാംക്ഷ വർദ്ധിക്കുവാൻ ഇടയുണ്ട്. തൊഴിൽ രംഗത്ത് അനിശ്ചിതമായ സാഹചര്യങ്ങൾ നേരിടേണ്ടി വന്നേക്കാം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കുടുംബത്തിലും തൊഴിലിലും ഒരുപോലെ ഗുണകരമായ സാഹചര്യങ്ങൾ ഉണ്ടാകും. മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ മനഃസന്തോഷം കണ്ടെത്തും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?