നിങ്ങളുടെ ഇന്ന്: 28.03.2022 (1197 മീനം 14 തിങ്കൾ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
നല്ല രീതിയില്‍ നടന്നിരുന്ന പല കാര്യങ്ങളും പെട്ടെന്ന് പ്രതിസന്ധിയിലാകും. മനോമാന്ദ്യം, സര്‍വ്വകാര്യതടസ്സം, ധനനഷ്ടം ഇവ കാണുന്നു. മധ്യാഹ്നത്തോടെ അനുകൂല സ്ഥിതി.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
സുഹൃദ്സഹായമുണ്ടാകും. വിവിധ ക്ലേശങ്ങളെ നേരിടേണ്ടി വരും. ചിന്താക്കുഴപ്പവും ഇച്ഛാഭംഗവും സംഭവിക്കാം. നൂതന സംരംഭങ്ങള്‍ തുടങ്ങുവാന്‍ സാധിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
നൂതന സംരംഭങ്ങള്‍ തുടങ്ങുവാന്‍ സാധിക്കും. വാഹനം വാങ്ങുവാനാഗ്രഹിക്കുന്നവര്ക്ക് അത് സാധ്യമാകും. പങ്കാളിത്ത വ്യാപാരങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഉത്തരവാദിത്തപ്പെട്ട തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ വളരെ ശ്രദ്ധിക്കേണ്ട സമയമാണ്. പൊതുവെ ഗുണദോഷസമ്മിശ്രാവസ്ഥ അനുഭവപ്പെടുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പല കാര്യങ്ങളും പെട്ടെന്ന് പ്രതിസന്ധിയിലാകും. പല വിധത്തിലുള്ള ദുര്‍വ്യയങ്ങള്‍ ഉണ്ടാകാനിടയുണ്ട്. യാത്രകള്‍ കൊണ്ട് പലവിധ നേട്ടങ്ങള്‍ ഉണ്ടാവും. ഉദ്ദേശിക്കുന്ന പല കാര്യങ്ങളും നടപ്പാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പൊതുപ്രവര്‍ത്തകര്‍ വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ ചില പാളിച്ചകള്‍ പറ്റും. പരിശ്രമങ്ങള്‍ ഫലവത്താകും. സാമ്പത്തിക നേട്ടം, മനഃസന്തോഷം, കാര്യസിദ്ധി ഇവ ഫലം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ധനപരമായ വിഷമതകളും അമിതച്ചെലവും ഉണ്ടാകും. പല കാര്യങ്ങളിലും അസ്വസ്ഥതകള്‍ അനുഭവപ്പെടും. മധ്യാഹ്നശേഷം അപ്രതീക്ഷിതമായ നേട്ടങ്ങളും കൈവരും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ആരോഗ്യകാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കുക. അപ്രതീക്ഷിതമായ രോഗ ക്ലേശങ്ങള്‍ വരുവാനിടയുണ്ട്. വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കുക. മനസ്സറിയാത്ത കാര്യത്തിന് പഴി കേള്‍ക്കേണ്ടി വന്നേക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മുന്‍കോപം നിയന്ത്രിക്കണം. ഗുണകരമായ പല മാറ്റങ്ങളും ഉണ്ടാകും. പല കാര്യങ്ങളിലും അസ്വസ്ഥതകള്‍ അനുഭവപ്പെടും. ആരോഗ്യ കാര്യങ്ങളില്‍ പലവിധ ക്ലേശങ്ങള്‍ വന്നു ചേരാം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉദ്ദിഷ്ടകാര്യങ്ങള്‍ നടപ്പിലാകും. ധനസമൃദ്ധി കൈവരും. യാത്രകള്‍ കൊണ്ട് നേട്ടമുണ്ടാകും. ധനപരമായ വിഷമതകള്‍ ഉണ്ടാകാം. ഏതു കാര്യവും വളരെ ശ്രദ്ധയോടെ നിര്‍വ്വഹിക്കേണ്ടി വരും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
നൂതന സംരംഭങ്ങള്‍ക്ക് ശ്രമിക്കുന്നതിനു സാധ്യതയുണ്ട്. സുഹൃത്ജനങ്ങളില് നിന്നും ചില സഹായങ്ങള്‍ ലഭിക്കും. മനസ്സിന് അസ്വസ്ഥത ഉണ്ടാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മനസ്സിന് അസ്വസ്ഥത ഉണ്ടാകും. തൊഴില്‍രംഗത്ത് തടസ്സങ്ങള്‍ വന്നുഭവിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതും പ്രതിസന്ധിയെ നേരിടും. ശരീര ക്ലേശങ്ങള്‍ ഉണ്ടാകാം.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അനില്‍ പെരുന്ന | ഫോൺ: +91 9847531232
YOU MAY ALSO LIKE THIS VIDEO | സിനിമയ്ക്ക് വേണ്ടി ബിക്കിനി ധരിക്കാൻ തയ്യാർ! പക്ഷെ ആൾക്കാരുടെ ആവശ്യങ്ങൾ വേറെയാണ്, Janaki Sudheer