മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2022 ജനുവരി 31 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 31.01.2022 (1197 മകരം 17 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മാനസിക സഘര്‍ഷം കൂടും. പ്രമോഷന്‌ ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ അനുകൂല ഉത്തരവ്‌ ലഭിക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കണം. ബന്ധുക്കള്‍ ശത്രുതാമനോഭാവത്തോടെ പെരുമാറും. കര്‍മ്മ സംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ്‌ അനുഭവപ്പെടും. അനാവശ്യ കാര്യങ്ങളെക്കുറിച്ച്‌ ചിന്തിച്ച്‌ വേവലാതിപ്പെടും. കര്‍മ്മരംഗത്ത്‌ അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം കൂടും. സൗമ്യമായ പെരുമാറ്റം കൊണ്ട്‌ ഏവരുടെയും പ്രശംസ നേടും. വിദേശയാത്രയ്‌ക്ക് ശ്രമിക്കുന്നവര്‍ക്ക്‌ തടസം നേരിടും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തുടങ്ങിവച്ച പല പ്രവര്‍ത്തനങ്ങളും തടസപ്പെടും. അപ്രതീക്ഷിക്കാത്ത അസുഖങ്ങള്‍ പലതും ജീവിതപങ്കാളിക്ക്‌ അനുഭവപ്പെടാം. സ്വന്തം താത്‌പര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കാതെവരും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മുന്‍കോപം നിയന്ത്രിക്കണം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സമൂഹത്തിലും വീട്ടിലും ഒറ്റപ്പെടുന്ന അവസ്‌ഥ സംജാതമാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ചിട്ടിയോ ലോട്ടറിയോ ലഭിക്കാന്‍ ഇടയുണ്ട്‌. മാനസിക സംഘര്‍ഷങ്ങള്‍ക്ക്‌ ഇടയാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ദൂരയാത്രകള്‍ കഴിവതും ഒഴിവാക്കണം. ലോണ്‍ ലഭിക്കാന്‍ തടസം നേരിടും. ദമ്പതികള്‍ തമ്മില്‍ സൗന്ദര്യപിണക്കത്തിന്‌ സാദ്ധ്യത. ഗൃഹനിര്‍മ്മാണത്തിന്‌ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അനുകൂല സമയം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സംസാരത്തില്‍ നിയന്ത്രണം പാലിക്കണം. സഹോദരങ്ങള്‍ക്ക്‌ രോഗ സാദ്ധ്യത. ഭാര്യാബന്ധുക്കള്‍ മുഖേന സാമ്പത്തിക നേട്ടം ലഭിക്കും.കര്‍മ്മരംഗത്ത്‌ ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പിതാവില്‍ നിന്നും സഹായ സഹകരണം ലഭിക്കും. വകുപ്പുതല പരീക്ഷകളില്‍ ഉന്നതവിജയം നേടും. അദ്ധ്വാനത്തിനു തക്കതായ പ്രതിഫലം ലഭിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഭാര്യയുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. വാക്‌സാമര്‍ഥ്യം മുഖേന ആരേയും ആകര്‍ഷിക്കും.സംരംഭങ്ങള്‍ തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ സമയം അനുകൂലമല്ല.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അസമയത്തുള്ള യാത്ര ഒഴിവാക്കണം. ബന്ധുക്കളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും. മനസിന്‌ സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അനില്‍ പെരുന്ന | ഫോൺ: +91 9847531232

ALSO, WATCH THIS VIDEO

Avatar

Staff Reporter