മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2022 ജനുവരി 15 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 15.01.2022 (1197 മകരം 01 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴില്‍ രംഗത്ത് അനുകൂല സാഹചര്യങ്ങള്‍ സംജാതമാകും. കുടുംബസുഖം, ഭാഗ്യാനുഭവങ്ങള്‍ എന്നിവയ്ക്കും സാധ്യത.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
കാര്യവിഘ്നം, അമിത വ്യയം, അസന്തുഷ്ടി എന്നിവ കരുതണം. യാത്രകള്‍ പരിമിതപ്പെടുത്തുവാന്‍ ശ്രദ്ധിക്കുക.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യവിജയം, സന്തോഷം, വ്യാപാര ലാഭം എന്നിവയ്ക്ക് അവസരം ഉണ്ടാകും. അപേക്ഷകളിന്‍മേല്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രതീക്ഷിച്ച സഹായങ്ങള്‍ക്ക് തടസം വരാം. ധനപരമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സാമ്പത്തിക നേട്ടം, അംഗീകാരം, പ്രവര്‍ത്തന ലാഭം എന്നിവയ്ക്ക് സാധ്യത. ആരോഗ്യ ക്ലേശങ്ങള്‍ക്ക് ശമനം ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഇഷ്ടകാര്യ സാധ്യം, തൊഴില്‍ നേട്ടം, അനുകൂല സാഹചര്യങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. വിദ്യാലാഭം ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അമിത അധ്വാനം, പ്രവര്‍ത്തന ക്ലേശം, അസന്തുഷ്ടി എന്നിവ വരാം. അപ്രതീക്ഷിത തടസങ്ങള്‍ നേരിടേണ്ടി വരാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അമിത വ്യയം, ധന ക്ലേശം എന്നിവയ്ക്ക് സാധ്യതയുള്ള ദിവസം. പല കാര്യങ്ങളിലും കാല താമസം നേരിടേണ്ടി വരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യ സിദ്ധി, ഗുണാനുഭവങ്ങള്‍ എന്നിവ ഉണ്ടാകും. തക്ക സമയത്ത് ഉപകാരങ്ങള്‍ ലഭ്യമാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബ സുഖം, ആഗ്രഹ സാഫല്യം, ധന നേട്ടം എന്നിവയ്ക്ക് സാധ്യത. ഉല്ലാസകരമായി സമയം ചിലവഴിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴില്‍ വൈഷമ്യം, കലഹ സാധ്യത, ധന ക്ലേശം എന്നിവയെ കരുതണം. സുഹൃത്ത് സഹായം ആശ്വാസകരമാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
നിസ്സാര കാര്യങ്ങളെ ചൊല്ലി മനസ്സ് വ്യാകുലമാകും. ആരോഗ്യപരമായി അല്‍പ്പം വൈഷമ്യങ്ങള്‍ക്ക് സാധ്യതയുണ്ട്.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

ALSO, WATCH THIS VIDEO | ഒരു മരത്തിൽ നിന്ന്‌ 35000 രൂപ മുതൽ വരുമാനം, 3 തലമുറകൾക്ക്‌ ആദായം, ഇത്‌ ജാതി വേറെയാ!

Avatar

Staff Reporter