മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2022 ജനുവരി 14 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 14.01.2022 (1197 ധനു 30 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കുടുംബ ഉത്തരവാദിത്വങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടി വരും. അശ്രദ്ധ മൂലം ധനനഷ്ടം വരാതെ നോക്കണം. സാമ്പത്തികമായും അല്പം ക്ലേശങ്ങള്‍ വരാവുന്ന ദിവസമാണ്.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
നല്ല അനുഭവങ്ങള്‍ക്ക് മുന്‍‌തൂക്കം ലഭിക്കും. ബന്ധങ്ങളില്‍ ഉണ്ടായിരുന്ന തെറ്റായ ധാരണകള്‍ അകലും. ബന്ധങ്ങള്‍ സന്തോഷകരമാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഇന്ന് അധികം പരിചയമില്ലാത്ത വ്യക്തികളുമായി ബന്ധം സ്ഥാപിക്കുന്നത് ശ്രദ്ധയോടെ വേണം. കുടുംബ അസ്വസ്ഥതകള്‍ താല്‍ക്കാലികമാണെന്ന് മനസ്സിലാക്കുക

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
നല്ല ദിവസം ആയിരിക്കും എന്നതില്‍ സംശയമില്ല. പല കാര്യങ്ങളിലും അപ്രതീക്ഷിത ആനുകൂല്യങ്ങള്‍ ഉണ്ടാകും. പുതിയ ഇടപാടുകള്‍ക്കും തുടക്കങ്ങള്‍ക്കും ദിവസം അനുകൂലമാണ്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മനസ്സു പറയുന്നതു പോലെ സാഹചര്യങ്ങള്‍ അനുകൂലമാകും. പങ്കാളിയില്‍ നിന്നും നല്ല അനുഭവങ്ങളും സഹായ വും പ്രതീക്ഷിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
സ്വന്തം ശ്രദ്ധക്കുറവു മൂലം മറ്റുള്ളവരുടെ മുന്നില്‍ പരിഹാസ്യനാകാതെ ശ്രദ്ധിക്കണം. ഉറപ്പുള്ള കര്‍ത്തവ്യങ്ങള്‍ മാത്രം ഏറ്റെടുക്കുന്നതാവും ഇന്നു നല്ലത്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വളരെയധികം മന സംഘര്‍ഷം നേരിടേണ്ടി വരുമെങ്കിലും പലതും ശുഭകരമായി അവസാനിക്കും. ആഹാര കാര്യങ്ങളില്‍ മിതത്വം പാലിക്കുന്നത് നന്നായിരിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അവസരങ്ങള്‍ തേടി വരും. ഭാഗ്യവും ദൈവാധീനവും എല്ലാ കാര്യങ്ങളിലും അനുഭവിക്കാന്‍ കഴിയും. കുടുംബവുമായി കൂടുതല്‍ സമയം ചിലവഴിക്കുക, അത് നിങ്ങള്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പല വിധത്തിലും അഭിനന്ദനങ്ങള്‍ ലഭിക്കും.യാത്രകള്‍ സഫലമാകും.കുടുംബാനുകൂല്യം പ്രതീക്ഷിക്കാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പല വിധ ബുദ്ധിമുട്ടുകളും വൈഷമ്യങ്ങളും നേരിടേണ്ട ദിവസമാകാന്‍ ഇടയുണ്ടെ ങ്കിലും ദിവസാന്ത്യത്തില്‍ ഗുണകരമായ അനുഭവങ്ങള്‍ ഉണ്ടാകും.മറവി മൂലം വൈഷമ്യങ്ങള്‍ വരാവുന്നതാണ്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സ്വയം മനസ്സില്‍ ശുഭ ചിന്തയോടെ ഇരിക്കുക. അനാവശ്യ അവസരത്തില്‍ സംസാരി ക്കുന്നത് പ്രതികൂല അനുഭവങ്ങള്‍ ഉണ്ടാക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അവസരങ്ങളും അനുകൂല സാഹചര്യങ്ങളും ധന ലാഭവും ഒത്തു ചേര്‍ന്നു വരുന്ന ദിനമാണ്. ശത്രു നീക്കങ്ങളെ പരാജയപ്പെടുത്താന്‍ സാധിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

ALSO, WATCH THIS VIDEO

Avatar

Staff Reporter