മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2022 ജനുവരി 13 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 13.01.2022 (1197 ധനു 29 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കുടുംബപരമായി അല്പം വൈഷമ്യങ്ങള്‍ വരാവുന്ന ദിവസമാണ്. സാമ്പത്തിക കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
കാര്യ വിജയം, സന്തോഷം, അംഗീകാരം എന്നിവ വരാം. ബന്ധു സമാഗമം, സന്തോഷാനുഭവങ്ങള്‍ എന്നിവയും പ്രതീക്ഷിക്കാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അലസതയും മാന്ദ്യവും പ്രവൃത്തികളെ ദോഷകരമായി ബാധിച്ചെന്നു വരാം. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വിജയകരമായി ഭവിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
നേട്ടങ്ങളും അവസരങ്ങളും ലഭ്യാമാകുന്ന ദിവസമായിരിക്കും. അലസത ഒഴിവാക്കിയാല്‍ പല കാര്യങ്ങളിലും അനുകൂലമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഭാഗ്യവും ആനുകൂല്യവും വേണ്ടുവോളം വരാവുന്ന ദിവസമാണ്. മന ക്ലേശം വരുത്തിയിരുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം ലഭ്യമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അകാരണ ചിന്തകളാല്‍ മനസ്സ് വ്യാകുലമാകാന്‍ സാധ്യതയുണ്ട്. ദൂര ദേശത്ത് നിന്നും അപ്രിയമായ ചില വാര്‍ത്തകള്‍ കേട്ടെന്നു വരാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പ്രധാന കാര്യങ്ങളില്‍ ചില തടസങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നഷ്ട സാധ്യതയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ അനുയോജ്യമായ ദിവസമല്ല.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ശുഭകരമായ അനുഭവങ്ങൾക്ക്‌ മുൻ തൂക്കം ലഭിക്കും. പ്രയത്നങ്ങൾക്ക്‌ അംഗീകാരവും മാന്യമായ പ്രതിഫലവും ലഭ്യമാകും. മന സന്തോഷം വർധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അംഗീകാരവും മനോസുഖവും ലഭിക്കാവുന്ന ദിനമാണ്. അനുകൂല ഊര്‍ജവും മനസ്സിന് ആത്മവിശ്വാസവും വര്‍ധിക്കും. പ്രണയ കാര്യങ്ങളില്‍ സാഫല്യം നേടും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രവര്‍ത്തനങ്ങള്‍ വേണ്ട വിധത്തില്‍ അംഗീകരിക്കപ്പെടാത്തത്തില്‍ നിരാശ തോന്നാം. വലിയ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ യോജിച്ച ദിവസമല്ല.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രതീക്ഷിച്ച രീതിയില്‍ സാമ്പത്തിക മുന്നേറ്റം ഉണ്ടാകണമെന്നില്ല. വാഗ്ദാനം ചെയ്യപ്പെട്ട സഹായങ്ങള്‍ സമയത്ത് ലഭിക്കുവാന്‍ സാധ്യത കുറയും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മനസ്സിന് ഉന്മേഷവും ആത്മവിശ്വാസവും പ്രദാനം ചെയ്യുന്ന അനുഭവങ്ങള്‍ ഉണ്ടാകും. കുടുംബത്തില്‍ നിലനില്‍ക്കുന്ന നല്ല അന്തരീക്ഷം ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ ക്ക് ഊര്‍ജം പകരും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

ALSO, WATCH THIS VIDEO

Avatar

Staff Reporter