മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2022 ജനുവരി 12 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 12.01.2022 (1197 ധനു 28 ബുധൻ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മനോ സുഖം, ബന്ധു സമാഗമം, ഉല്ലാസ അനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യതയേറിയ ദിവസം. ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
അപ്രതീക്ഷിത തടസാനുഭാവങ്ങള്‍ക്ക് സാധ്യതയുള്ള ദിവസമാണ്. യാത്ര, അലച്ചില്‍, മന സംഘര്‍ഷം എന്നിവയും കരുതണം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴില്‍ നേട്ടം, ആഗ്രഹ സാധ്യം എന്നിവ വരാവുന ദിനമാണ്. കുടുംബ സുഖം, ദാമ്പത്യ നേട്ടം എന്നിവയും പ്രതീക്ഷിക്കാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കൂടുതല്‍ ആനുകൂല്യമുള്ള അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. അവിചാരിത നേട്ടങ്ങള്‍ക്കും സാധ്യത കാണുന്നു.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വിചാരിച്ച കാര്യങ്ങളില്‍ അല്പം മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതനാകും. കുടുംബ കാര്യങ്ങളില്‍ തടസ്സാനുഭവങ്ങള്‍ ഉണ്ടായെന്നു വരാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അധ്വാന ഭാരം, അനിഷ്ടാനുഭവങ്ങള്‍ എന്നിവ കരുതണം. അമിത പണച്ചിലവിനും അലച്ചിലിനും സാധ്യതയുള്ള ദിവസമായി കാണുന്നു.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യ വിജയം, സന്തോഷം, ഇഷ്ട ഭക്ഷണം എന്നിവ വരാവുന്ന ദിനമാണ്. മനസ്സിന് സന്തോഷം നല്‍കുന്ന അനുഭവങ്ങളും വാര്‍ത്തകളും ഉണ്ടാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മന സന്തോഷം, അനുകൂല സാഹചര്യങ്ങള്‍ എന്നിവ വരാവുന്ന ദിനമാണ്. വസ്ത്രം, സമ്മാനം തുടങ്ങിയവ ലഭിക്കാനും സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആത്മാര്‍ഥമായി ചെയ്യുന്ന പ്രവൃത്തികള്‍ വേണ്ടവിധം അംഗീകരിക്കപ്പെടാത്തതില്‍ വിഷമം തോന്നാന്‍ ഇടയുണ്ട്. തൊഴില്‍ സംബന്ധമായി പ്രതികൂല അനുഭവങ്ങള്‍ കരുതണം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആരോഗ്യ ക്ലേശം വരാന്‍ ഇടയുള്ളതിനാല്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കണം. പല കാര്യങ്ങളിലും പ്രാരംഭ തടസ്സം വന്നാലും അന്തിമ വിജയം ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സുഖകരമായ അനുഭവങ്ങള്‍ക്ക് മുന്‍‌തൂക്കം ലഭിക്കുന്ന ദിനമായിരിക്കും. ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുക. കാര്യസാധ്യം ഉണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യസാധ്യത്തിനു കാലതാമസം ഉണ്ടായെന്നു വരാം. ആത്മവിശ്വാസവും ശുഭ ചിന്തകളും മനസ്സില്‍ നിറച്ച് മുന്നേറുക.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

ALSO, WATCH THIS VIDEO

Avatar

Staff Reporter