മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2022 ജനുവരി 11 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 11.01.2022 (1197 ധനു 27 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പ്രവര്‍ത്തന നേട്ടം, അഭിനന്ദനം, സഹോദര സഹായം എന്നിവയ്ക്ക് സാധ്യത. മത്സര വിജയം ഉണ്ടാകും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
നഷ്ടസാധ്യത, യാത്രാദുരിതം, കുടുംബ ക്ലേശം എന്നിവ വരാവുന്ന ദിവസം. സായാഹ്ന ശേഷം കാര്യങ്ങള്‍ അല്പം മെച്ചപെടാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ബന്ധു സമാഗമം, കാര്യ വിജയം, ദ്രവ്യ ലാഭം എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത നേട്ടങ്ങള്‍ക്കും സാധ്യത.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കര്‍മ ഗുണം, അംഗീകാരം, നേതൃ പദവി, ഗുണാനുഭവങ്ങള്‍ എന്നിവയ്ക്ക് യോഗമുള്ള ദിനം. യാത്രകള്‍ സഫലങ്ങള്‍ ആകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
യാത്രാദുരിതം, നഷ്ട സാധ്യത, ഉദര വൈഷമ്യം എന്നിവ വരാവുന്ന ദിവസം. ചിലവുകള്‍ വര്‍ധിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യ തടസ്സം, മനക്ലേശം, അസന്തുഷ്ടി എന്നിവ വരാം. സായാഹ്ന ശേഷം ഗുണ ദോഷ സമ്മിശ്രം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഇഷ്ടാനുഭവങ്ങള്‍, കാര്യ സാധ്യം, തൊഴില്‍ നേട്ടം എന്നിവയ്ക്ക് ഇടയുള്ള ദിവസം. കുടുംബ പരമായും നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
സുഹൃത്ത് സമാഗമം, ഉല്ലാസ അനുഭവങ്ങള്‍, ഇഷ്ട ഭക്ഷണ സുഖം എന്നിവ പ്രതീക്ഷിക്കാവുന്ന ദിവസം . തൊഴില്‍ പരമായ അനിശ്ചിതത്വം ഒഴിവാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അധ്വാനത്തിന് തക്കവണ്ണം പ്രതിഫലം ലഭിക്കാന്‍ പ്രയാസം ആകും. കുടുംബത്തില്‍ അസ്വസ്ഥത വരാന്‍ ഇടയുണ്ട്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴില്‍ ക്ലേശം, അമിത അധ്വാനം, അകാരണ തടസം മുതലായവയ്ക്ക് സാധ്യതയുള്ള ദിവസം. ചിലവുകള്‍ വര്‍ധിക്കാന്‍ ഇടയുണ്ട്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അനുകൂല അനുഭവങ്ങള്‍, ഉല്ലാസ സാഹചര്യങ്ങള്‍ എന്നിവയ്ക്ക് സാധ്യത. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച വിജയം പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ധന ക്ലേശം, ഭാഗ്യ ലോപം, തടസാനുഭവങ്ങള്‍ എന്നിവ വരാവുന്ന ദിനം. യാത്രാ ക്ലേശം ഉള്ളതിനാല്‍ അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അനില്‍ പെരുന്ന | ഫോൺ: +91 9847531232

ALSO, WATCH THIS VIDEO

Avatar

Staff Reporter