മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2022 ജനുവരി 10 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 10.01.2022 (1197 ധനു 26 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സഹോദരങ്ങളില്‍ നിന്നും മനഃക്ലേശത്തിന്‌ സാദ്ധ്യത. പിതൃസ്‌ഥാനീയർക്ക്‌ രോഗാരിഷ്‌ടതകള്‍ അനുഭവപ്പെടും. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ അനുകൂല തീരുമാനമെടുക്കാന്‍ തടസം നേരിടും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ഭൂമി സംബന്ധമായ ക്രയവിക്രയത്തിന്‌ ശ്രമിക്കുന്നവര്‍ക്ക്‌ തടസം നേരിടും. വാഹനസംബന്ധമായ ചെലവുകള്‍ കൂടും. പിതൃസ്വത്ത്‌ സംബന്ധമായി അഭിപ്രായവ്യത്യാസമുണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വാക്കുതര്‍ക്കം മൂലം പല ബുദ്ധിമുട്ടുകളും അനുഭവപ്പെടും. അനാവശ്യകാര്യങ്ങളില്‍ ഇടപെടാതിരിക്കണം. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക്‌ അനുകൂല സമയം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. കലാരംഗതത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ അപവാദാരോപണങ്ങള്‍ക്ക്‌ വിധേയരാകും. ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്‌ തടസ്സം നേരിടും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ശത്രുക്കളില്‍ നിന്നുള്ള പദ്രവം വര്‍ദ്ധിക്കും. മുന്‍കോപം നിയന്ത്രിക്കാന്‍ കവിയാതെ വരും. അപകട സാദ്ധ്യതയുള്ളതിനാല്‍ എല്ലാ കാര്യത്തിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്‌. താല്‍ക്കാലിക ജോലി നഷ്‌ടപ്പെടാന്‍ സാദ്ധ്യത.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അനാവശ്യമായ ആപോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈക്കൊള്ളുക, വസ്‌തുസംബന്ധമായി നിലനിന്നിരുന്ന തര്‍ക്കം പരിഹരിക്കപ്പെടും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തൊഴില്‍പരമായി വളരെ അധികം ശ്രദ്ധിക്കണം. വിദേശയാത്രയ്‌ക്കു ശ്രമിച്ചിരിക്കുന്നവര്‍ക്ക്‌ ആഗ്രഹസാഫല്യമുണ്ടാകും. അവിചാരിതമായി ധനലാഭം ഉണ്ടാകും. ശത്രുക്കളില്‍ നിന്നും ശല്യമുണ്ടാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മക്കള്‍ മുഖേന ദുഃഖിക്കേണ്ടതായി വരും. അനാവശ്യകാര്യങ്ങളെക്കുറിച്ച്‌ ചിന്തിച്ച്‌ വേവലാതിപ്പെടും. സാഹസിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടും. ഇന്‍ഷുറന്‍സ്‌ മേഖലയുമായി ബന്ധപ്പെടേണ്ടതായി വരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴില്‍ രഹിതര്‍ക്ക്‌ ജോലി ലഭിക്കാന്‍ അനുകൂല സമയം. ബിസിനസ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ സാമ്പത്തിക നഷ്‌ടം വരാതെ സൂക്ഷിക്കണം. പുതിയ വാഹനം വാങ്ങാനും ഗൃഹനിര്‍മ്മാണത്തിനും അനുകൂല സമയം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഗൃഹത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടതായ അവസ്‌ഥ ഉണ്ടാകും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്നിക്കേണ്ടതായി വരും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിക്കണം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വിവാദപ്രശ്‌നങ്ങളില്‍ ഏര്‍പ്പെടാതിരിക്കണം. നിശ്‌ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും. ലോഹങ്ങളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പല വിധത്തിലും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ആത്മാര്‍ത്തമായ സേവനത്തിന്‌ അംഗീകാരം ലഭിക്കും. ഗൃഹനിര്‍മ്മാണത്തിന്‌ അനുകൂല സമയം. ഉദ്യോഗസംബന്ധമായി യാത്രകള്‍ ആവശ്യമായി വരും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അനില്‍ പെരുന്ന | ഫോൺ: +91 9847531232

ALSO, WATCH THIS VIDEO | സമ്മിശ്ര കർഷകനുള്ള പുരസ്കാരം നേടിയ രാമചന്ദ്രൻ നായർ, 1000 നിലമ്പൂർ തേക്കുകളാണ്‌ ഇവിടുത്തെ ഹൈലൈറ്റ്‌

Avatar

Staff Reporter