മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2022 ജനുവരി 9 ഞായർ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 09.01.2022 (1197 ധനു 25 ഞായർ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
യാത്രകള്‍ മൂലം ആരോഗ്യ ക്ലേശങ്ങള്‍ വരാന്‍ ഇടയുണ്ട്. പല കാര്യങ്ങളിലും പ്രാരംഭത്തില്‍ തടസവും പിന്നീട് കാര്യ സാധ്യവും ഉണ്ടാകും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
അനുകൂല അനുഭവങ്ങള്‍, സാമ്പത്തിക നേട്ടം, ഗൃഹ സൗഖ്യം എന്നിവ പ്രതീക്ഷിക്കാവുന്ന ദിവസം. കുടുംബ സമേതം ദേവാലയവ ദര്‍ശനത്തിന് സമയം കണ്ടെത്തും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മംഗളകരമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. മത്സര വിജയം, ഭാഗ്യാനുഭവങ്ങള്‍ എന്നിവയ്ക്കും സാധ്യത.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അനാവശ്യ കാര്യങ്ങളില്‍ ഇടപ്പെടുന്നത് അപമാനം വരുത്തിവയ്ക്കാന്‍ ഇടയുണ്ട്. ഭാഗ്യ പരീക്ഷണങ്ങള്‍ക്ക് പറ്റിയ ദിവസമല്ല.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ധന പരമായി അല്പം ക്ലേശം വരാന്‍ ഇടയുണ്ട്. കാര്യ സാധ്യത്തിനായി ഒന്നിലധികം മാര്‍ഗ്ഗങ്ങള്‍ കണ്ടു വയ്ക്കണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യ വിജയം, സന്തോഷം, അംഗീകാരം എന്നിവയ്ക്ക് അനുഭവമുള്ള ദിവസം. ഗൃഹ സൗഖ്യവും ദാമ്പത്യ സുഖവും പ്രതീക്ഷിക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ബന്ധു മിത്രാദികളുമായി ഉണ്ടായിരുന്ന കലഹങ്ങള്‍ പരിഹരിക്കപ്പെടും. സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് നിവൃത്തി മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ കഴിയും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അപ്രതീക്ഷിത തടസം, പ്രതികൂല സാഹചര്യങ്ങള്‍ എന്നിവയ്ക്ക് സാധ്യത. തനിക്കോ കുടുംബാംഗങ്ങള്‍ക്കോ ആരോഗ്യ ക്ലേശത്തിന് സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മാനസിക സമ്മര്‍ദം വര്‍ധിക്കാന്‍ ഇടയുണ്ട്. തുടക്കത്തില്‍ വിഘ്നങ്ങള്‍ വന്നാലും പല കാര്യങ്ങളിലും അന്തിമ വിജയം പ്രതീക്ഷിക്കാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഇഷ്ടാനുഭവങ്ങള്‍, അംഗീകാരം, ധനനേട്ടം എന്നിവ പ്രതീക്ഷിക്കാവുന്ന ശുഭ ദിനം. പല കാര്യങ്ങളിലും അനുകൂല സാഹചര്യങ്ങള്‍ സംജാതമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അലസതയും ഉത്സാഹക്കുറവും ഉണ്ടാകാവുന്നതാണ്. ശാരീരികമായി അല്പം ആരോഗ്യ ക്ലേശങ്ങള്‍ വരാവുന്നതാണ്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനുകൂല അനുഭവങ്ങള്‍, സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ എന്നിവയ്ക്ക് ഇടയുണ്ടാകും. കുടുംബത്തോടുള്ള കര്‍ത്തവ്യങ്ങള്‍ ഭംഗിയായി നിറവേറ്റും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

ALSO, WATCH THIS VIDEO | വിലകൂടിയ പാലും ലക്ഷങ്ങൾ വിലയുള്ള കിടാങ്ങളും, ക്ഷീര കർഷകർക്ക്‌ വൻ പ്രതീക്ഷയാണ്‌ ഗീർ പശുക്കൾ

Avatar

Staff Reporter