നിങ്ങളുടെ ഇന്ന്: 19.12.2022 (1198 ധനു 4 തിങ്കൾ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കര്‍മ്മസംബന്ധമായി ദൂരയാത്രകള് ആവശ്യമായി വരും. വിദേശയാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തടസം നേരിടും. കഠിനമായ പരിശ്രമത്തിലൂടെ സാമ്പത്തികനേട്ടം ഉണ്ടാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ദമ്പതികള്‍ തമ്മില്‍ സൗന്ദര്യപിണക്കങ്ങള്‍ ഉണ്ടാകും. പൂര്‍വികസ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കര്‍മ്മരംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. എന്‍ജിനീയറിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശയാത്രയ്ക്കുള്ള അവസരം ലഭിക്കും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കര്‍മ്മസംബന്ധമായി അഭിവൃദ്ധിയും സാമ്പത്തികനേട്ടവും ഉണ്ടാകും. ഏറനാളായി ശ്രമിച്ചിരുന്ന സ്ഥലംമാറ്റത്തിന് ഉത്തരവ് ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. മുന്‍കോപം നിയന്ത്രിക്കണം. ആഘോഷവേളകളില്‍ പങ്കെടുക്കും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും മാതാവന് ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ധാരാളം ചെറുയാത്രകള് ആവശ്യമായി വരും. പലവിധത്തില്‍ സാമ്പത്തികനേട്ടം ഉണ്ടാകും. സാമ്പത്തികനേട്ടം ഉണ്ടാകുമെങ്കിലും അധികചെലവുകള്‍ വര്‍ദ്ധിക്കും. അനാവശ്യമായ സംസാരം കഴിവതും ഒഴിവാക്കണം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. മനസില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഭംഗിയായി നിറവേററും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഭൂമിസംബന്ധമായി അഭിപ്രായ വ്യത്യാസമുണ്ടാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. അപകട സാധ്യതയുള്ളതിനാല്‍ സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കണം. വേണ്ടപ്പെട്ടവര്‍ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത.
YOU MAY ALSO LIKE THIS VIDEO, ചക്കിലാട്ടിയ വെളിച്ചെണ്ണ കുപ്പിയിലാക്കിയപ്പോൾ മാസം അരലക്ഷം രൂപയോളം ലാഭം: ഈ ഭാര്യയും ഭർത്താവും പുതിയ സംരംഭകർക്ക് ഒരു മാതൃക

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഭൂമിസംബനധമായ ക്രയവിക്രയങ്ങള്‍ക്ക് തടസം നേരിടും. അയല്‍ക്കാരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. യാത്രാവേളകളില്‍ ആഭരണങ്ങളോ വിലപ്പെട്ട രേഖകളോ നഷ്ടപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കണം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാനന്‍ അനുകൂല സമയം. വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കും. സഹോദരസ്ഥാനീയരുമായി അബിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. സമ്പത്തിക ഇടപാടില്‍ സൂക്ഷിക്കണം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴില്‍പരമായി പലവധ പ്രതിസന്ധികളും തരണം ചെയ്യേണ്ടിവരും. വിദേശത്തുള്ള ബന്ധുക്കളില്‍ നിന്നും ധനലാഭം പ്രതീക്ഷിക്കാം. ദൂരയാത്രകള് മുഖേന ഉദ്ദേശിച്ച ഗുണം ലഭിക്കില്ല.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ദീര്‍ഘവീക്ഷണത്തിലൂടെ മാത്രമേ ഏതൊരു പ്രവൃത്തിയിലും ഏര്‍പ്പെടാവൂ. കലാപ്രവര്‍ത്തനങ്ങളോട് ആഭിമുഖ്യം കൂടും. സുഹൃത്ത് സഹായം കൊണ്ട് മനസിന് ആശ്വാസമുണ്ടാകും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അനില്‍ പെരുന്ന – 9847531232
YOU MAY ALSO LIKE THIS VIDEO, ആനയുടെ ഒറിജിനൽ അസ്ഥികൂടം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ, പിന്നെയുമുണ്ട് നിറയെ ആനക്കാഴ്ചകൾ ഇവിടെ