നിങ്ങളുടെ ഇന്ന്: 18.12.2022 (1198 ധനു 3 ഞായർ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴില്‍ രംഗത്ത് അപ്രതീക്ഷിതമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും. കുടുംബസുഖം, ആഗ്രഹ സാധ്യം എന്നിവയ്ക്കും അവസരം ലഭിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
തൊഴിലില്‍ അല്പം പ്രതികൂലമായ അനുഭവങ്ങള്‍ വരാവുന്ന ദിവസമാണ്. പ്രധാന കാര്യങ്ങള്‍ ഉപേക്ഷയോടെ മാറ്റിവയ്ക്കുന്നത് ഗുണകരമാകില്ല.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അത്ര സുഖകരമല്ലാത്ത അനുഭവങ്ങള്‍ നേരിടേണ്ടി വന്നേക്കാം. സ്വന്തം വ്യക്തി പ്രഭാവം കൊണ്ട് പല പ്രതിസന്ധികളും മറികടക്കാന്‍ കഴിയും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ വരാവുന്ന ദിനമാണ്. ബന്ധുസമാഗമം, സുഹൃത്ത് സാമീപ്യം മുതലായവ മൂലം മനോസുഖം ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഏറ്റെടുത്ത ജോലികള്‍ പൂര്ത്തിയാക്കുനത്തില് വിഷമം വരാവുന്നതാണ്. പൂര്‍ണ്ണ ബോധ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നത് ഗുണകരമാകില്ല.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സന്തോഷകരമായ അനുഭവങ്ങളും ശുഭ ചിന്തകളും നിറയുന്ന ദിവസമാകും. അധ്വാനവും തിരക്കും വര്‍ദ്ധിക്കുമെങ്കിലും പ്രതിഫലത്തിലും നേട്ടം പ്രതീക്ഷിക്കാം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഭാഗ്യാനുഭാവങ്ങള്ക്ക് സാധ്യത കുറവാണെന്ന ബോധത്തോടെ പെരുമാറുക. ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി ഭവിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വ്യാപാരത്തില്‍ പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്ന ദിവസമാണ്. ഭയപ്പെട്ടിരുന്ന പല കാര്യങ്ങളും ശുഭമായി പര്യവസാനിക്കും.
YOU MAY ALSO LIKE THIS VIDEO, ചക്കിലാട്ടിയ വെളിച്ചെണ്ണ കുപ്പിയിലാക്കിയപ്പോൾ മാസം അരലക്ഷം രൂപയോളം ലാഭം: ഈ ഭാര്യയും ഭർത്താവും പുതിയ സംരംഭകർക്ക് ഒരു മാതൃക

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തികച്ചും സാധാരണമായ അനുഭവങ്ങള്‍ വരാവുന്ന ദിവസം. കുടുംബപരമായി ഉത്തരവാദിത്വങ്ങള്‍ വര്ധിക്കുവാന് ഇടയുണ്ട്.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പലകാര്യങ്ങളിലും പൂര്‍ണ്ണമായും ആത്മവിശ്വസത്തോടെ പ്രവര്‍ത്തിക്കുവാന്‍ കഴിയാതെ വന്നേക്കാം. അലസത വെടിഞ്ഞാല്‍ പ്രവൃത്തിഗുണം ഉണ്ടാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അനാവശ്യ ആകാംക്ഷകള്‍ വച്ചു പുലര്‍ത്തുന്നത് പ്രവര്‍ത്തന വിജയത്തിന് തടസ്സം ഉണ്ടാക്കിയെന്നു വരാം. അകാരണ സംശയങ്ങള്‍ ഈ ദിവസം ഗുണം ചെയ്യില്ല.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അംഗീകാരവും പ്രവര്‍ത്തന ലാഭവും പ്രതീക്ഷിക്കാവുന്ന ദിനമാണ്. എല്ലാ കാര്യങ്ങളെയും ശുഭ ചിന്താഗതിയോടെ സമീപിക്കുവാന്‍ കഴിയും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, ആനയുടെ ഒറിജിനൽ അസ്ഥികൂടം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ, പിന്നെയുമുണ്ട് നിറയെ ആനക്കാഴ്ചകൾ ഇവിടെ