നിങ്ങളുടെ ഇന്ന്: 10.12.2022 (1198 വൃശ്ചികം 24 ശനി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പല കാര്യങ്ങളും അനുകൂലമായി ഭവിക്കും. സാമ്പത്തികമായും കുടുംബപരമായും ദിവസം ഗുണപ്രദമാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രാരംഭ തടസം, ധന ക്ലേശം, അധ്വാന ഭാരം മുതലായവ പ്രതീക്ഷിക്കണം. അമിത ചിലവ് മൂലം ധന ക്ലേശം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സാഹചര്യങ്ങള്‍ അനുകൂലമായി പരിവര്‍ത്തിതമാകും. ആനുകൂല്യം, അഭിനന്ദനം മുതലായവയ്ക്കും സാധ്യത കാണുന്നു.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അടുപ്പമുള്ളവരില്‍ നിന്നു പോലും അസുഖകരമായ അനുഭവങ്ങള്‍ ഉണ്ടായെന്നു വരാം. സൂക്ഷ്മതയോടെ ഇടപെട്ടാല്‍ പ്രവര്‍ത്തനങ്ങള്‍ ലാഭകരമാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആഗ്രഹസാധ്യത്തിന് നിലനിന്നിരുന്ന തടസങ്ങള്‍ ഒഴിയും. ആരോഗ്യം മെച്ചപ്പെടും. ധന നേട്ടങ്ങളും പ്രതീക്ഷിക്കാം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അനുകൂലമായ സാഹചര്യങ്ങളും അനുഭവങ്ങളും വരാവുന്ന ദിനമാണ്. പ്രവര്‍ത്തനങ്ങള്‍ക്ക് തക്കതായ അംഗീകാരവും പ്രതിഫലവും ലഭിക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മുന്‍തീരുമാനിച്ച കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതമാകും. കുടുംബപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ വൈഷമ്യം ഉണ്ടായെന്നു വരാം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പ്രവർത്തന തടസ്സം, കാര്യ വിഘ്നം, പ്രതികൂല പ്രതികരണങ്ങൾ എന്നിവ വരാവുന്ന ദിനമാണ്. ക്ഷമയോടെ നേരിട്ടാൽ പ്രശ്നങ്ങൾ പരിഹൃതമാകും.
YOU MAY ALSO LIKE THIS VIDEO, ചിപ്പികൂൺ കൃഷി ആർക്കും തുടങ്ങാം, സ്ഥലം വേണ്ട, ഒട്ടും മിനക്കെടാതെ മികച്ച വരുമാനവും: കാണാം കൃഷി രീതി

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മനോസുഖം, ഇഷ്ടാനുഭവങ്ങൾ, ഇഷ്ട ജന സമാഗമം മുതലായവ പ്രതീക്ഷിക്കാം. സാമ്പത്തിക ക്ലേശങ്ങൾക്ക് സമാധാനം ലഭിക്കും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മനസ്സിന് സന്തോഷം നൽകുന്ന അനുഭവങ്ങൾ ഉണ്ടാകും. ധനലാഭം, കാര്യവിജയം എന്നിവയ്ക്കും സാധ്യത.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മനസമ്മർദം വർധിക്കും. യാത്രകൾക്ക് തടസ്സം വരാം. സായാഹ്‌ന ശേഷം അല്പം അനുകൂലമായ അനുഭവങ്ങൾക്ക് സാധ്യത.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ജാഗ്രതയോടെ പെരുമാറിയാൽ തൊഴിലിൽ വൈഷമ്യം ഒഴിവാകും. ശുഭചിന്തകളോടെ ദിവസാനുഭവങ്ങളെ സമീപിക്കുക.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, കാശു വാരാൻ കുള്ളൻ കശുമാവ്, ഒന്നാം വർഷം മുതൽ കിലോക്കണക്കിന് കശുവണ്ടി കിട്ടും