മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2022 ഡിസംബർ 09 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 09.12.2022 (1198 വൃശ്ചികം 23 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പ്രവർത്തന രംഗത്ത് ലാഭം വർധിക്കും. അപ്രതീക്ഷിത അനുകൂല അനുഭവങ്ങളും പ്രതീക്ഷിക്കാവുന്ന ദിനം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കുടുംബപരമായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ പ്രയാസം നേരിടും. അടുത്ത ജനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് സാധ്യത.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മനഃസന്തോഷവും കാര്യ സാധ്യവും വരാവുന്ന ദിനം. ആത്മ വിശ്വാസവും അംഗീകാരവും വർധിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അമിത അദ്ധ്വാനം, അസംതൃപ്തി, ആരോഗ്യ ക്ലേശം മുതലായവ വരാവുന്ന ദിനമാണ്. പ്രധാന കാര്യങ്ങൾ നിർവഹിക്കുവാൻ ദിവസം അനുയോജ്യമല്ല.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മനസ്സിന് സന്തോഷവും സമാധാനവും അനുഭവപ്പെടും. കാര്യങ്ങൾ പ്രതീക്ഷിച്ച രീതിയിൽ വിജയകരമാക്കുവാൻ കഴിയും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കുടുംബ സാഹചര്യങ്ങൾ അനുകൂലമായി ഭവിക്കും. ധന ക്ലേശത്തിന് പരിഹാരം ഉണ്ടാകും. തൊഴിൽ നേട്ടത്തിനും സാധ്യത.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ധന തടസ്സം, മന ക്ലേശം, ആഗ്രഹ ക്ലേശം മുതലായവ വരാവുന്ന ദിനമാണ്. പ്രധാന ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ ദിവസം അത്ര അനുയോജ്യമല്ല.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പ്രവർത്തനങ്ങൾ വേണ്ട വിധത്തിൽ അംഗീകരിക്കപ്പെടാൻ പ്രയാസമാണ്. അത്ര അനുകൂലമായ ദിവസമല്ല എന്ന ബോധ്യത്തോടെ പ്രവർത്തിക്കുക.

YOU MAY ALSO LIKE THIS VIDEO, ചിപ്പികൂൺ കൃഷി ആർക്കും തുടങ്ങാം, സ്ഥലം വേണ്ട, ഒട്ടും മിനക്കെടാതെ മികച്ച വരുമാനവും: കാണാം കൃഷി രീതി

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മനോസുഖം, ഇഷ്ടാനുഭവങ്ങൾ, ഇഷ്ട ജന സമാഗമം മുതലായവ പ്രതീക്ഷിക്കാം. സാമ്പത്തിക ക്ലേശങ്ങൾക്ക് സമാധാനം ലഭിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മനസ്സിൽ വിചാരിക്കുന്ന വിധത്തിൽ കാര്യങ്ങൾ പുരോഗമിക്കും. ഇഷ്ട ജനങ്ങളുമായി സമയം ചിലവഴിച്ച് മാനസിക ഉല്ലാസത്തിന് അവസരം ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അധ്വാനഭാരം വർദ്ധിക്കുന്നതുമൂലം വ്യക്തിപരമായ കാര്യങ്ങളിൽ സമയം ചിലവഴിക്കാൻ കഴിയാതെ വന്നേക്കാം. ഒന്നിലധികം കാര്യങ്ങളിൽ ഒരേസമയം ഏർപ്പെടേണ്ടി വരുന്നത് മനഃസംഘർഷത്തിനു കാരണമായേക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യ സാധ്യത്തിന് അമിത പരിശ്രമം വേണ്ടി വരും. ധനപരമായ കാര്യങ്ങളിൽ ചില തടസ്സാനുഭവങ്ങൾക്കും ഇടയുണ്ട്.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, കാശു വാരാൻ കുള്ളൻ കശുമാവ്‌, ഒന്നാം വർഷം മുതൽ കിലോക്കണക്കിന്‌ കശുവണ്ടി കിട്ടും

Avatar

Staff Reporter