മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2022 ഡിസംബർ 08 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 08.12.2022 (1198 വൃശ്ചികം 22 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങൾ വരാവുന്ന ദിവസമാണ്. മറ്റുള്ളവർ നാം വിചാരിക്കുന്ന രീതിയിൽ പെരുമാറണം എന്നില്ല. താമസിച്ചാലും സഹായങ്ങൾ ലഭിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മനസ്സിന് സന്തോഷം നൽകുന്ന അനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കും. ഇഷ്ട ജനങ്ങളുമായി സമയം ചിലവഴിക്കും. മനസ്സിന് ശാന്തത ലഭിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അലസതയും ഉത്തരവാദിത്വക്കുറവും മൂലം വിഷമതകൾ വരാവുന്ന ദിനമാണ്. ഇഷ്ടമില്ലാത്ത ജോലികൾ ചെയ്യാൻ നിര്ബന്ധിതനാകും. അംഗീകാരം കുറയും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യവിജയവും സന്തോഷവും ഉണ്ടാകും. ആഗ്രഹങ്ങൾ വലിയ ആയാസം കൂടാതെ സാധിക്കുവാൻ കഴിയും. ഉന്നതരിൽ നിന്നും സഹായങ്ങൾ ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഇഷ്ടപ്രകാരം കാര്യങ്ങൾ സാധിക്കുവാൻ കഴിയും. കുടുംബസുഖം, തൊഴിൽ ലാഭം എന്നിവയും പ്രതീക്ഷിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കാല താമസം, ശാരീരിക വൈഷമ്യം, അലച്ചിൽ മുതലായവ പ്രതീക്ഷിക്കണം സായാഹ്നശേഷം നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പരിശ്രമങ്ങൾ വേണ്ടവിധം വിജയത്തിൽ എത്താത്തതിൽ വനിരാശ തോന്നാൻ ഇടയുണ്ട്. വേണ്ടവിധം ആലോചനയുടെ ചെയ്യുന്ന കാര്യങ്ങൾ വിജയത്തിൽ എത്തും. ഭാഗ്യപരീക്ഷണത്തിനു ദിവസം അനുകൂലമല്ല.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വിചാരിക്കുന്ന രീതിയിൽ കാര്യങ്ങൾ വിജയകരമായി ഭവിക്കാം സാധ്യത ഏറെയാണ്. അധികാരികൾ സംപ്രീതരാകും. ആനുകൂല്യങ്ങൾ ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, ചിപ്പികൂൺ കൃഷി ആർക്കും തുടങ്ങാം, സ്ഥലം വേണ്ട, ഒട്ടും മിനക്കെടാതെ മികച്ച വരുമാനവും: കാണാം കൃഷി രീതി

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യലാഭം, തൊഴിൽ വിജയം, ധന നേട്ടം മുതലായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. ഇടയ്ക്കു വച്ച് മുടങ്ങിപ്പോയ പല കാര്യങ്ങളും സാധിച്ചെടുക്കുവാൻ കഴിയും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങൾ വരാവുന്ന ദിനം. അല്പം ശ്രദ്ധയുണ്ടെങ്കിൽ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ പോലും വിജയിപ്പിക്കുവാൻ കഴിഞ്ഞേക്കാം. ഊഹ കച്ചവടം നന്നല്ല.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വിരസമായ ദിവസാനുഭവങ്ങൾക്ക് സാധ്യത. അനാവശ്യ ചിന്തകൾ മൂലം ആത്മവിശ്വാസം നഷ്ടമാകാതെ നോക്കണം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മനസ്സിന് തെളിമയും ദൃഢതായും വർധിക്കും. ഏതു പ്രതിസന്ധികളെയും നേരിടാൻ ഉള്ള ഊർജ്ജവും ആത്മ വിശ്വാസവും ലഭിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, കാശു വാരാൻ കുള്ളൻ കശുമാവ്‌, ഒന്നാം വർഷം മുതൽ കിലോക്കണക്കിന്‌ കശുവണ്ടി കിട്ടും

Avatar

Staff Reporter