മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2022 ഡിസംബർ 06 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 06.12.2022 (1198 വൃശ്ചികം 20 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കര്‍മ പുഷ്ടി, അംഗീകാരം, അഭിനന്ദനം മുതലായവ ഉണ്ടാകാവുന്ന ദിവസം. പകൽ 3 മണി മുതല്‍ കാര്യ തടസം വരാന്‍ ഇടയുണ്ട്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രവര്‍ത്തന മാന്ദ്യം, അനിഷ്ടാനുഭവങ്ങള്‍, കലഹ സാധ്യത. പകൽ 3 മണി മുതല്‍ അനുകൂല സാഹചര്യങ്ങള്‍, ആഗ്രഹ സാധ്യം, കര്‍മ ലാഭം എന്നിവ പ്രതീക്ഷിക്കാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യ വിജയം, ദ്രവ്യ ലാഭം, തൊഴില്‍ ആനുകൂല്യം എന്നിവ വരാം. പകൽ 3 മണി മുതല്‍ അപ്രതീക്ഷിത കാര്യ വിഘ്നം, ധന തടസം എന്നിവ വരാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മനസമ്മര്‍ദം അതിജീവിക്കാന്‍ കഴിഞ്ഞാല്‍ സര്‍വ കാര്യ വിജയം ഉണ്ടാകും. ആഗ്രഹ സാഫല്യവും ദൈവാധീനവും പ്രതീക്ഷിക്കാം .

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രവര്‍ത്തന മാന്ദ്യം, കാര്യവൈഷമ്യം അസന്തുഷ്ടി. പകൽ 3 മണി മുതല്‍ ഇഷ്ടാനുഭവങ്ങള്‍, മനോ സുഖം, ഉല്ലാസ അനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യത.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ആഗ്രഹിക്കുന്ന പ്രകാരമല്ലെങ്കിലും ആനുകൂല്യങ്ങള്‍ സിദ്ധിക്കും. പല കാര്യങ്ങളിലും ചിന്താക്കുഴപ്പം വരാന്‍ ഇടയുണ്ട്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പ്രഭാതത്തില്‍ ആഗ്രഹസാധ്യം, ഭാഗ്യം, ഈശ്വരാധീനം എന്നിവ പ്രതീക്ഷിക്കാം. പകൽ 3 മണി കഴിഞ്ഞാല്‍ പ്രതികൂല അനുഭവങ്ങള്‍ക്ക് സാധ്യത.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അധ്വാനത്തിനു തക്കതായ പ്രതിഫലം ലഭിക്കും. കാര്യങ്ങള്‍ പലതും അനുകൂലമായി ഭവിക്കും. വ്യാപാരലാഭം പ്രതീക്ഷിക്കാം.

YOU MAY ALSO LIKE THIS VIDEO, ഓൺലൈനിൽ നിന്ന് തൈകൾ വാങ്ങി നട്ടു, ഇപ്പോൾ എന്നും കിട്ടും കിലോക്കണക്കിന്‌ ചെറുനാരങ്ങ, Malaysian Lemon

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യതടസ്സം, പ്രതികൂല സാഹചര്യങ്ങള്‍, ധന ക്ലേശം മുതലായവ വരാം. പകല്‍ 3 മണി കഴിഞ്ഞാല്‍ കാര്യവിജയം, സന്തോഷം, അംഗീകാരം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രവര്‍ത്തന മാന്ദ്യം, അമിത അധ്വാനം, യാത്രാക്ലേശം മുതലായവ വരാം. സായാഹ്ന ശേഷം ഗുണദോഷ സമ്മിശ്രം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഇഷ്ടാനുഭവങ്ങള്‍, മാനസിക സുഖം, കാര്യ നേട്ടം. പകല്‍ 3 മണി മുതല്‍ കാര്യവിഘ്നം, അനുഭവ ക്ലേശം മുതലായവ പ്രതീക്ഷിക്കണം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അമിത അധ്വാനം, പ്രവര്‍ത്തന വൈഷമ്യം , അലസത. പകല്‍ 3 മണി കഴിഞ്ഞാല്‍ കര്‍മപുഷ്ടി, കുടുംബ സുഖം, സന്തോഷാനുഭവങ്ങള്‍ മുതലായവയ്ക്ക് അവസരം ലഭിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, കാശു വാരാൻ കുള്ളൻ കശുമാവ്‌, ഒന്നാം വർഷം മുതൽ കിലോക്കണക്കിന്‌ കശുവണ്ടി കിട്ടും

Avatar

Staff Reporter