മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2022 ഓഗസ്റ്റ്‌ 12 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 12.08.2022 (1197 കർക്കടകം 27 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ബന്ധു സമാഗമം, കാര്യ വിജയം, ദ്രവ്യ ലാഭം എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത നേട്ടങ്ങള്‍ക്കും സാധ്യത.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യതടസ്സം, പ്രതികൂല സാഹചര്യങ്ങള്‍, ധന ക്ലേശം മുതലായവ വരാം. പകല്‍ 2 മണി കഴിഞ്ഞാല്‍ കാര്യവിജയം, സന്തോഷം, അംഗീകാരം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അദ്ധ്വാനഭാരവും മന സമ്മര്‍ദവും വര്‍ദ്ധിക്കാന്‍ ഇടയുള്ള ദിവസമാണ്. പ്രധാന കാര്യങ്ങള്‍ തുടങ്ങാന്‍ ദിവസം അനുയോജ്യമല്ല.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രഭാതത്തില്‍ ആഗ്രഹസാധ്യം, ഭാഗ്യം, ഈശ്വരാധീനം എന്നിവ പ്രതീക്ഷിക്കാം. പകല്‍ 2 മണി കഴിഞ്ഞാല്‍ പ്രതികൂല അനുഭവങ്ങള്‍ക്ക് സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴില്‍ അംഗീകാരം, മാനസിക സുഖം, സാമ്പത്തിക നേട്ടം എന്നിവ ഉണ്ടാകും. സന്തോഷ ജനകമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയുന്നതാണ്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അമിത അധ്വാനം, പ്രവര്‍ത്തന വൈഷമ്യം , അലസത. പകല്‍ 2 മണി കഴിഞ്ഞാല്‍ കര്‍മപുഷ്ടി, കുടുംബ സുഖം, സന്തോഷാനുഭവങ്ങള്‍ മുതലായവയ്ക്ക് അവസരം ലഭിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പ്രയത്നത്തിനു തക്കതായ പ്രതിഫലം ലഭിക്കാന്‍ പ്രയാസമാണ്. ഒന്നിലധികം കാര്യങ്ങളില്‍ ഒരേ സമയം പ്രയത്നിക്കേണ്ടതായി വരും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ആഗ്രഹ സാഫല്യം, ധന നേട്ടം, സാമുദായിക അംഗീകാരം. പകല്‍ 2 മണിക്കു ശേഷം, നഷ്ടസാധ്യത, അലച്ചില്‍ എന്നിവ വരാം.

YOU MAY ALSO LIKE THIS VIDEO, മട്ടുപ്പാവിൽ കറുത്തപൊന്ന്‌ വിളയിച്ച്‌ പി ഡി യോഹന്നാൻ, ഒന്നും രണ്ടുമല്ല 48 മൂട്‌ കുരുമുളക്‌ കൊടികൾ! ആർക്കും മാതൃകയാക്കാം സർക്കാരിന്റെ അംഗീകാരം ലഭിച്ച ടെറസിലെ ഈ കുരുമുളക്‌ കൃഷി

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യ പരാജയം, അഭിമാന ക്ഷതം. പകല്‍ 2 മണി മുതല്‍ അംഗീകാരം, തൊഴില്‍ നേട്ടം, കുടുംബ സുഖം എന്നിവയ്ക്ക് സാധ്യത.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യവിജയം, അംഗീകാരം, ഇഷ്ട ഭക്ഷണം. പകല്‍ 2 മണി മുതല്‍ പ്രവര്‍ത്തന ക്ലേശം, അസന്തുഷ്ടി. അനാരോഗ്യം എന്നിവ കരുതണം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴിലില്‍ അനിഷ്ടാനുഭവങ്ങള്‍, അധികാരികളില്‍ നിന്നും അവഗണന മുതലായവ കരുതണം. പകല്‍ 2 മണി കഴിഞ്ഞാല്‍ പ്രവര്‍ത്തനലാഭം, മംഗളാനുഭവങ്ങള്‍. കുടുംബാനുകൂല്യം മുതലായവ പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഇഷ്ടാനുഭവങ്ങള്‍, മാനസിക സുഖം, കാര്യ നേട്ടം. പകല്‍ 2 മണി മുതല്‍ കാര്യവിഘ്നം, അനുഭവ ക്ലേശം മുതലായവ പ്രതീക്ഷിക്കണം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ടൈഗർ ചെമ്മീൻ വളർത്തൽ: വെറും 120 ദിവസം കൊണ്ട്‌ ലക്ഷങ്ങളുടെ ലാഭം – ജോൺ എന്ന കർഷകന്റെ വിജയഗാഥ

Avatar

Staff Reporter