മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2022 ഓഗസ്റ്റ്‌ 11 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 11.08.2022 (1197 കർക്കടകം 26 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പൊതുവില്‍ പ്രയോജനകരമായ ദിവസം ആയിരിക്കും. വ്യാപാരത്തിലും മറ്റും അഭിവൃദ്ധി ഉണ്ടാകും. പുതിയ ബന്ധങ്ങള്‍ പ്രയോജനകരമാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അലസത മൂലം പ്രധാന ഉത്തരവാദിത്വങ്ങളില്‍ പ്രയാസങ്ങൾ വരാതെ നോക്കണം. പ്രതീക്ഷിച്ച അംഗീകാരം വന്നു ചേരുവാന്‍ പ്രയാസമാണ്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അസുഖകരമായ അനുഭവങ്ങല്‍ക്കോ വാര്‍ത്തകള്‍ക്കോ ഇടയുള്ള ദിവസമാണ്. ജാഗ്രതയോടെ ചെയ്യുന്ന കാര്യങ്ങള്‍ വിജയകരമാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അനുകൂല അനുഭവങ്ങളും സുഖകരമായ സാഹചര്യങ്ങളും വരാവുന്ന ദിവസമാണ്. പ്രോത്സാഹനങ്ങളും അഭിനന്ദനങ്ങളും ലഭിക്കാന്‍ ഇടയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മാനസിക സൌഖ്യവും ദൈവാധീനവും പ്രതീക്ഷിക്കാം. ഇഷ്ട ജന സമ്പര്‍ക്കത്താല്‍ ഉല്ലാസ സാഹചര്യങ്ങള്‍ സംജാതമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
തൊഴില്‍ ക്ലേശം, അധ്വാനം എന്നിവ വരാവുന്ന ദിനമാണ്. സാമ്പത്തിക കാര്യങ്ങളില്‍ മോശമല്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പലകാര്യങ്ങളിലും പ്രാരംഭ തടസ്സങ്ങള്‍ ഉണ്ടായെന്നു വരാം. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടുന്നതു മൂലം വൈഷമ്യങ്ങള്‍ ഉണ്ടായെന്നു വരാം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ശുഭകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബ സാഹചര്യങ്ങള്‍ അനുകൂലമാകും. അപ്രതീക്ഷിത ധനലാഭം ഉണ്ടാകും.

YOU MAY ALSO LIKE THIS VIDEO, ബിഗ്‌ബോസ്‌ താരത്തിന്റെ ബിക്കിനി ഫോട്ടോസ്‌ പോസ്റ്റ്‌ ചെയ്തപ്പോൾ ആൾക്കാരു‍ടെ ആവശ്യങ്ങൾ കൂടി, ചാൻസ്‌ കിട്ടാൻ വേണ്ടിയാണ്‌ തുണിയുരിഞ്ഞതെന്ന് പറയുന്നവർക്ക്‌ മറുപടിയുമായി ജാനകി

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കണം. അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് ഗുണകരമാകില്ല. യാത്രാക്ലേശം വര്‍ധിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴിലിലും സമൂഹത്തിലും ഒരുപോലെ അംഗീകരിക്കപ്പെടുന്നതില്‍ സന്തോഷം തോന്നും. കുടുംബത്തില്‍ മംഗള സാഹചര്യങ്ങള്‍ക്ക് സാധ്യത.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അനാവശ്യ ചിന്തകള്‍ മൂലം മനോ വൈഷമ്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ദേവാലയ ദര്‍ശനം, പ്രാര്‍ത്ഥന തുടങ്ങിയവ ഗുണകരമാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മനസ്സിന് സന്തോഷം തരുന്ന കൂടിച്ചേരലുകള്‍ക്ക് അവസരം ലഭിക്കും. കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ സുഖകരമാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ചക്കിലാട്ടിയ വെളിച്ചെണ്ണ കുപ്പിയിലാക്കിയപ്പോൾ മാസം അരലക്ഷം രൂപയോളം ലാഭം: ഈ ഭാര്യയും ഭർത്താവും പുതിയ സംരംഭകർക്ക്‌ ഒരു മാതൃക

Avatar

Staff Reporter