മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 സെപ്തംബർ 13 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 13.09.2021 (1197 ചിങ്ങം 28 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പലവിധ വിജയങ്ങള്‍ തേടിവരുന്നതാണ്‌. പണം സംബന്ധിച്ച വരവ്‌ അധികരിക്കും. സഹോദര സഹായം ഉണ്ടാകും. ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
കോപം, ടെന്‍ഷന്‍ എന്നിവ ഇല്ലാതാകും. ഉന്മുഖരായ എതിരാളികള്‍ ഇല്ലാതാകും. അടുപ്പമുള്ളവരില്‍ നിന്നും പലവിധ സഹായ സഹകരണങ്ങള്‍ ലഭിക്കും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
പണമിടപാടുകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ മനസമാധാനമുണ്ടാകും. തൊഴിലാളികളും സഹപ്രവര്‍ത്തകരും നല്ല സഹകരണം തരുന്നതാണ്‌.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അവിചാരിതമായി ദേഷ്യപ്പെടാനുള്ള കാരണങ്ങളുണ്ടായേക്കും. സഹപ്രവര്‍ത്തകരോട്‌ രമ്യതയില്‍ പെരുമാറുക. ദൈവിക കാര്യങ്ങള്‍ക്ക്‌ സമയം കണ്ടെത്തും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സമൂഹത്തിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും നിങ്ങള്‍ക്ക്‌ നല്ല മതിപ്പുണ്ടാകുന്നതാണ്‌. കലാരംഗത്തുള്ളവര്‍ക്കും നല്ല സമയമാണ്‌. സ്വന്തക്കാരില്‍ നിന്ന്‌ പലവിധ സഹായവും ലഭിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
സഹോദരന്മാരുമായി എല്ലാ കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യുന്നത്‌ നന്ന്‌. യാത്രകൊണ്ട്‌ കൂടുതല്‍ അലച്ചില്‍ ഉണ്ടാകും. ആരോഗ്യ കാര്യങ്ങളെ ഓര്‍ത്ത്‌ ദു:ഖിക്കാതിരിക്കുക.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ചുറ്റുപാടുകള്‍ പൊതുവേ ഉത്തമമായിരിക്കും. കുടുംബത്തില്‍ ഐശ്വര്യം കളിയാടും. ദാമ്പത്യബന്ധം സുഖകരം. ജോലിസ്ഥലത്ത്‌ അസ്വാസ്യം ഒഴിവാക്കാന്‍ ശ്രമിക്കുക.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ചില കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പലതരത്തിലുമുള്ള തടസങ്ങള്‍ ഉണ്ടാകുന്നതാണ്‌. ആരോഗ്യസംബന്ധമായ ചെലവുകള്‍ കൂടും. സന്താനങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതാണ്‌.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വ്യാപാരത്തില്‍ പൊതുവായ ലാഭം ഉണ്ടാകും. ജോലിക്കാരുടെയും സഹപ്രവര്‍ത്തകരുടെയും ചെറിയ തോതിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായേക്കും. ജോലി ഭാരം കുറയും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
നിങ്ങളുടെ ചുറ്റുപാടുകള്‍ മെച്ചമാകും. വാക്കു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്‌. പണം സംബന്ധിച്ച കാര്യങ്ങളില്‍ അതീവ ശ്രദ്ധ ആവശ്യമായിത്തീരും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പുതിയ കരാറുകളില്‍ ഏര്‍പ്പെട്ടേക്കും. കലാരംഗത്തുള്ളവര്‍ക്ക്‌ നല്ല സമയമാണിത്‌. കൃഷി, കച്ചവടം എന്നിവയില്‍ പൊതുവേ മെച്ചപ്പെട്ട ലാഭം ലഭിക്കുന്നതാണ്‌.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആരോഗ്യം, മരുന്ന്‌ എന്നിവയുമായി ബന്ധപ്പെട്ട ചെലവുകള്‍ ധാരാളമാകും. വിദേശ യാത്രകള്‍ മാറ്റിവയ്ക്കേണ്ടിവരും. ചില്ലറ വാക്കു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടേണ്ടിവരും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter