മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 സെപ്തംബർ 26 ഞായർ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 26.09.2021 (1197 കന്നി 10 ഞായർ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്യ സാധ്യത്തിനു കാല താമസം വരാം. അപ്രതീക്ഷിത തടസങ്ങള്‍, ധനക്ലേശം മുതലായവയ്ക്കും സാധ്യത. എന്നാൽ സുഹൃത് സഹായം മൂലം പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയുന്നതാണ്.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ആഗ്രഹ സാഫല്യം, മനോ സുഖം, ബന്ധു സമാഗമം എന്നിവയ്ക്ക് സാധ്യത ഉള്ള ദിവസം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ വിജയം പ്രതീക്ഷിക്കാം. കമിതാക്കൾക്ക് പ്രണയ സാഫല്യം.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
യാത്രാ ദുരിതം, അനാരോഗ്യം, മന സമ്മര്‍ദം എന്നിവ വരാവുന്ന ദിവസം. മധ്യാഹ്ന ശേഷം കാര്യങ്ങള്‍ കുറച്ചുകൂടി അനുകൂലമാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യ ലാഭം, ഇഷ്ടാനുഭവങ്ങള്‍, മനോസുഖം എന്നിവയ്ക്ക് സാധ്യത. വ്യാപാര രംഗത്ത് മികച്ച വിജയം പ്രതീക്ഷിക്കാം. ഭാഗ്യാനുഭവങ്ങൾക്കും സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സുഖാനുഭവങ്ങള്‍, അംഗീകാരം, സാമ്പത്തിക പുഷ്ടി എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത നേട്ടങ്ങള്‍ക്കും സാധ്യത ഉണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ധനതടസ്സം, നഷ്ട സാധ്യത, യാത്രാ ദുരിതം, ഉദര വൈഷമ്യം എന്നിവ വരാവുന്ന ദിവസം. സായാഹ്ന ശേഷം ഗുണദോഷ സമിശ്രം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അമിത വ്യയം, നഷ്ടസാധ്യത , അകാരണ വൈഷമ്യം എന്നിവയുണ്ടാകാം. സഹപ്രവര്‍ത്തകര്‍ അനിഷ്ടകരമായി പെരുമാറിയെന്ന് വരാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യവിജയം, ദ്രവ്യ ലാഭം, അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. ബന്ധു സഹായം ലഭ്യമാകും. മനഃസന്തോഷം നൽകുന്ന അനുഭവങ്ങൾക്കും സാധ്യത..

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രവര്‍ത്തന ലാഭം, ഭാഗ്യാനുഭവങ്ങള്‍, അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. യാത്രകള്‍ മൂലം നേട്ടങ്ങൾ ഉണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാല വിളംബം, ഭാഗ്യ തടസ്സം, കുടുംബ സുഖ ഹാനി, ദൂരയാത്ര എന്നിവ വരാവുന്ന ദിവസം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യ പരാജയം, യാത്രാ വിഘ്നം, മന: സ്വസ്ഥതക്കുറവ് എന്നിവ വരാം. കലഹ സാധ്യത കരുതണം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കര്‍മ പുഷ്ടി, ഇഷ്ടാനുഭവങ്ങള്‍, വ്യാപാര ലാഭം, അഭിനന്ദനം, മനോ സുഖം, ഇഷ്ട ബന്ധുസമാഗമം എന്നിവ പ്രതീക്ഷിക്കാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter