മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 സെപ്തംബർ 23 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 23.09.2021 (1197 കന്നി 07 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്‍ഷിക വ്യവസായ തൊഴിൽ മേഖലകള്‍ പുഷ്ടിപ്പെടും. സുഹൃത്തുക്കളാല്‍ പലവിധ നന്മകള്‍ ഉണ്ടാകും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ജോലിരംഗത്തും വീട്ടുകാര്യങ്ങളിലും മന്ദത അനുഭവപ്പെടും. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ചിന്താക്കുഴപ്പങ്ങള്‍ ഉണ്ടാകും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
കുടുംബാഭിവൃദ്ധിയുടെയും മാനസിക സന്തോഷത്തിന്റെയും ദിവസമാണ്. വ്യാപാര വ്യവസായ മേഖലകള്‍ പുഷ്ടിപ്പെടും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ജീവിതത്തില്‍ ബഹുമതിയും പ്രശസ്തിയും ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു. പലവിധ ആനുകൂല്യങ്ങള്‍ ലഭിക്കാവുന്നതാണ്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സഹോദരങ്ങളാല്‍ ചില വൈഷമ്യങ്ങള്‍ അനുഭവപ്പെടും. സുഹൃത്തുക്കളുമായി അഭിപ്രായഭിന്നതകള്‍ ഉണ്ടാകുന്നത് പലവിധ മനക്ലേശങ്ങള്‍ക്ക് ഇടവരുത്തുന്നതാണ്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
സ്വയംതൊഴില്‍ ചെയ്യുന്നവരും വ്യാപാരികളും അതീവശ്രദ്ധയോടെ കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടതാണ്. നന്നായി ആലോചിച്ച ശേഷം മാത്രം ബിസിനസില്‍ തീരുമാനങ്ങള്‍ കൈകൊള്ളുക.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീര്‍ക്കും. ഏറ്റെടുത്ത കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുകയും ചെയ്യും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രയാസമെന്നു തോന്നിയ പല സംഗതികളും സാധിക്കും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെട്ട് നേട്ടങ്ങള്‍ കൈവരിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കാന്‍ കഠിനശ്രമം വേണ്ടിവരും. ശരീരക്ലേശവും മനഃക്ലേശവും വർധിക്കാൻ ഇടയുണ്ട്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ മാറ്റിവയ്ക്കും. സാമ്പത്തിക നേട്ടങ്ങളുണ്ടാകുമെങ്കിലും ചെലവുകള്‍ വര്‍ധിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സന്തോഷ അനുഭവങ്ങളുണ്ടാകും. സാമ്പത്തിക നില മെച്ചപ്പെടും. വ്യാപാരികള്‍ക്ക്‌ ലാഭമുണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനാവശ്യമായ വാക്കു തര്‍ക്കങ്ങള്‍ ഉണ്ടായേക്കും. സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവരെ സഹായിക്കാന്‍ ശ്രമിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter