മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 സെപ്തംബർ 22 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 22.09.2021 (1197 കന്നി 06 ബുധൻ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സാമ്പത്തിക ഇടപാടുകളും പ്രധാന ഉത്തരവാദിത്വങ്ങളും ജാഗ്രതയോടെ നിർവഹിക്കണം. സുഹൃത്തുക്കളിൽ നിന്നും അസുഖകരമായ അനുഭവങ്ങൾ ഉണ്ടായെന്നു വരാം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
അനുകൂല അനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കുന്ന ദിനമായിരിക്കും. ആഗ്രഹസാദ്ധ്യം, മനോസുഖം, ധനലാഭം എന്നിവയും പ്രതീക്ഷിക്കാം.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
കുടുംബ സുഖം, ഇഷ്ട ബന്ധു സമാഗമം, സുഖാനുഭവങ്ങൾ എന്നിവയ്ക്ക് സാധ്യത. പ്രസന്നമായ മനസ്സോടെ കാര്യങ്ങളെ സമീപിച്ചാൽ വിജയം സ്വന്തമാക്കാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ശാരീരിക ക്ലേശം വർധിക്കാൻ ഇടയുള്ള ദിവസമാണ്. നഷ്ട സാധ്യത ഉള്ളതിനാൽ ഭാഗ്യ പരീക്ഷണങ്ങൾ ഒഴിവാക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അല്പം പ്രതികൂലമായ അവസ്ഥകൾ വരാവുന്ന ദിവസമാണ്. യാത്രാദുരിതവും അധ്വാനഭാരവും വർധിക്കാൻ ഇടയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യവിജയം, അംഗീകാരം, മനോസുഖം മുതലായ അനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കും. സാമ്പത്തിക നേട്ടം വർധിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മന സ്വസ്ഥതയും കാര്യ ലാഭവും കുടുംബ സുഖവും വരാവുന്ന ദിവസം. യാത്രകൾ സഫലങ്ങൾ ആകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യങ്ങൾ വിചാരിച്ച രീതിയിൽ പുരോഗമിക്കാൻ പ്രയാസമാണ്. ഭാഗ്യ പരീക്ഷണവും ഊഹ കച്ചവടവും അനുയോജ്യമല്ല.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കുടുംബപരമായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ പ്രയാസം നേരിടും. അടുത്ത ജനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് സാധ്യത.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രവർത്തനലാഭം, തൊഴിൽ നേട്ടം, അംഗീകാരം മുതലായവ പ്രതീക്ഷിക്കാം. കുടുംബസുഖം, സാമൂഹിക അംഗീകാരം എന്നിവയ്ക്കും സാധ്യത.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രതീക്ഷിച്ച സഹായങ്ങൾ സമയത്ത് ലഭ്യമാക്കുവാൻ പ്രയാസമായിരിക്കും. ആരോഗ്യകാര്യങ്ങളിൽ അല്പം വിഷമതകൾ വരാൻ സാധ്യതയേറിയ ദിവസമാണ്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മനോസുഖം, ഇഷ്ടാനുഭവങ്ങൾ, ഇഷ്ട ജന സമാഗമം മുതലായവ പ്രതീക്ഷിക്കാം. സാമ്പത്തിക ക്ലേശങ്ങൾക്ക് സമാധാനം ലഭിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter