മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 സെപ്തംബർ 21 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 21.09.2021 (1197 കന്നി 05 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അനിഷ്ടാനുഭവങ്ങൾ, തൊഴിൽ പരാജയം, അകാരണ തടസ്സം മുതലായവ വരാവുന്ന ദിനം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ആഗ്രഹ സാഫല്യം, പൊതുജന അംഗീകാരം, ഉല്ലാസ അനുഭവങ്ങൾ മുതലായവ പ്രതീക്ഷിക്കാം.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യവിജയം, മനോസുഖം, ധനനേട്ടം, ആത്മ വിശ്വാസം മുതലായവ പ്രതീക്ഷിക്കാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അകാരണ തടസ്സങ്ങൾ വരാവുന്ന ദിവസം. പല കാര്യങ്ങളും പ്രതീക്ഷിച്ച രീതിയിൽ പുരോഗമിക്കാൻ പ്രയാസമാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അധ്വാനത്തിന് തക്കതായ അംഗീകാരം ലഭിക്കണമെന്നില്ല. കുടുംബ കാര്യങ്ങളിൽ മനക്ലേശത്തിനും സാധ്യത.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കുടുംബ സുഖം, തൊഴിൽ ലാഭം, സാമ്പത്തിക നേട്ടങ്ങൾ എന്നിവയ്ക്ക് സാധ്യതയുള്ള ദിനം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യവിജയം, സന്തോഷം, അംഗീകാരം, സുഖാനുഭവങ്ങൾ മുതലായവ പ്രതീക്ഷിക്കാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അമിത അധ്വാനം, ശാരീരിക വിഷമതകൾ, അകാരണ വിഷാദം തുടങ്ങിയവയ്ക്ക് സാധ്യത കാണുന്നു.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രവർത്തന ക്ലേശം, തൊഴിൽ വൈഷമ്യം, അംഗീകാരക്കുറവ് മുതലായവ കരുതണം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മനോസുഖം, കാര്യസാധ്യം, പ്രവർത്തന മികവ്, അംഗീകാരം തുടങ്ങിയവയ്ക്ക് സാധ്യതയേറിയ ദിവസം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആഗ്രഹ തടസ്സം, ഭാഗ്യ ലോപം, പ്രവർത്തന ക്ലേശം. തൊഴിൽ രംഗത്തു മതിയായ ശ്രദ്ധ പുലർത്തണം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അംഗീകാരം, ആഗ്രഹസാദ്ധ്യം, അപ്രതീക്ഷിത ആനുകൂല്യങ്ങൾ മുതലായവയ്ക്ക് സാധ്യത.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter