മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 സെപ്തംബർ 18 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 18.09.2021 (1197 കന്നി 02 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പൊതു രംഗത്ത് അംഗീകാരം വര്‍ധിക്കും. കര്‍മ്മ രംഗത്ത് ധന നേട്ടവും കുടുംബത്തില്‍ സുഖാനുഭവങ്ങളും പ്രതീക്ഷിക്കാം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
തൊഴില്‍ ക്ലേശം, അമിത വ്യയം, ആരോഗ്യ വൈഷമ്യം. മധ്യാഹ്നത്തില്‍ 3 മണി കഴിഞ്ഞാല്‍ കാര്യങ്ങള്‍ മിക്കതും അനുകൂലമായി ഭവിക്കും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ധനമിടപാടുകള്‍ നടത്തുമ്പോള്‍ വളരെ സൂക്ഷ്മത പാലിക്കുക. അവിചാരിതമായ ശാരീരിക അസ്വസ്ഥതകള്‍ക്കു സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കുക.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അനുകൂല സാഹചര്യങ്ങള്‍, ഭാഗ്യാനുഭവങ്ങള്‍ മുതലായവ പ്രഭാതത്തില്‍ പ്രതീക്ഷിക്കാം. ഉച്ചയ്ക്ക് 3 മണി കഴിഞ്ഞാല്‍ ദിനാരംഭത്തിലെ ആനുകൂല്യം ലഭിക്കുക പ്രയാസമാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വ്യാപാര ലാഭം വര്‍ദ്ധിക്കുവാനും തൊഴില്‍ നേട്ടം ഉണ്ടാകുവാനും സാധ്യത ഉള്ള ദിവസമാണ്. പ്രവര്‍ത്തനങ്ങള്‍ എല്ലാം അംഗീകരിക്കപ്പെടുന്നതില്‍ ചാരിതാര്‍ഥ്യം തോന്നും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രഭാതത്തില്‍ കാര്യ തടസവും പ്രതികൂല സാഹചര്യങ്ങളും വരാവുന്നതാണ് എങ്കിലും മധ്യാഹ്ന ശേഷം പല കാര്യങ്ങളിലും ആനുകൂല്യം വര്‍ധിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പ്രവര്‍ത്തനങ്ങളില്‍ മാന്ദ്യം വരാം. അധ്വാന ഭാരവും മന സമ്മര്‍ദ്ദവും വര്‍ദ്ധിക്കാന്‍ ഇടയുണ്ട്.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മനോ സുഖം, ഉല്ലാസ അനുഭവങ്ങള്‍, കര്‍മ്മ വിജയം. മധ്യാഹ്നത്തില്‍ 3 മണി മുതല്‍ പൊതുവില്‍ പ്രതികൂലമായ അനുഭവങ്ങള്‍ കരുതണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ദിവസാരംഭത്തില്‍ പലവിധ വിഷമതകള്‍ വരാവുന്നതാണ്. പകല്‍ 3 മണി കഴിഞ്ഞാല്‍ കാര്യ വിജയം, സന്തോഷം, ഇഷ്ട ഭക്ഷണം മുതലായവ പ്രതീക്ഷിക്കാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രഭാതത്തില്‍ അനുകൂല സാഹചര്യങ്ങള്‍ നിലനില്‍ക്കും. മധ്യാഹ്ന ശേഷം പല കാര്യങ്ങളിലും പ്രാരംഭ തടസം, ആനുകൂല്യക്കുറവ് മുതലായവ വരാവുന്നതാണ്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അമിത അധ്വാനം മൂലം ആരോഗ്യ ക്ലേശങ്ങള്‍ വരാന്‍ സാധ്യത ഉണ്ട്. എന്നാല്‍ മധ്യാഹ്ന ശേഷം കാര്യങ്ങള്‍ മിക്കതും അനുകൂലമായി ഭവിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രവര്‍ത്തന വിജയം, സന്തോഷം, അംഗീകാരം. മധ്യാഹ്ന ശേഷം പ്രവര്‍ത്തന മാന്ദ്യം, കാര്യ വൈഷമ്യം, ധന ക്ലേശം എന്നിവ വരാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter