മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 സെപ്തംബർ 17 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 17.09.2021 (1197 കന്നി 01 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അനുകൂല അനുഭവങ്ങളും സുഖകരമായ സാഹചര്യങ്ങളും വരാവുന്ന ദിവസമാണ്. പ്രോത്സാഹനങ്ങളും അഭിനന്ദനങ്ങളും ലഭിക്കാന്‍ ഇടയുണ്ട്.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
കാര്യസാധ്യത്തിനുള്ള മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ കരുതല്‍ പുലര്‍ത്തണം. നിയമ സംബന്ധമായ കാര്യങ്ങളില്‍ തിരിച്ചടിക്ക് സാധ്യതയുണ്ട്.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴില്‍ ക്ലേശം, അധ്വാനം എന്നിവ വരാവുന്ന ദിനമാണ്. സാമ്പത്തിക കാര്യങ്ങളില്‍ മോശമല്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മാനസിക സൌഖ്യവും ദൈവാധീനവും പ്രതീക്ഷിക്കാം. ഇഷ്ട ജന സമ്പര്‍ക്കത്താല്‍ ഉല്ലാസ സാഹചര്യങ്ങള്‍ സംജാതമാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴില്‍ രംഗം ശോഭനമാകും. കുടുംബത്തിലും സുഖകരമായ സാഹചര്യങ്ങള്‍ നിലനില്‍ക്കും. സാമ്പത്തിക ലാഭം ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പതിവിലും അധികം യാത്രയും അലച്ചിലും വേണ്ടി വന്നേക്കാം. അനാവശ്യ ചിന്തകള്‍ പ്രവര്‍ത്തന വിജയത്തെ ബാധിച്ചെന്നു വരാം. ഉദര വൈഷമ്യത്തിനും സാധ്യത.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കുടുംബകാര്യങ്ങള്‍ മനസ്സിനെ അലോസരപ്പെടുത്താന്‍ ഇടയുണ്ട്. മനസ്സില്‍ നിന്നും അനാവശ്യ ചിന്തകള്‍ അകറ്റുക. ഉല്ലാസത്തിനും മറ്റും സമയം കണ്ടെത്തുക.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പൊതുവില്‍ പ്രയോജനകരമായ ദിവസം ആയിരിക്കും. വ്യാപാരത്തിലും മറ്റും അഭിവൃദ്ധി ഉണ്ടാകും. പുതിയ ബന്ധങ്ങള്‍ പ്രയോജനകരമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഊര്‍ജവും ഉന്മേഷവും കുറഞ്ഞ ദിവസം ആയിരിക്കാന്‍ ഇടയുണ്ട്. സാമ്പത്തിക രേഖകളില്‍ ഒപ്പ് വയ്ക്കാന്‍ ദിവസം അനുകൂലമല്ല.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പല മേഖലകളിലും പ്രശോഭിക്കാന്‍ കഴിയുന്ന ദിനമായിരിക്കും. ലഭിക്കുന്ന അവസരങ്ങളെ പരമാവധി പ്രയോജനകരമാക്കുവാന്‍ ശ്രമിക്കുക

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അലസ മനോഭാവം മൂലം പ്രധാന ഉത്തര വാദിത്വങ്ങളില്‍ വിഷമതകള്‍ വരാതെ നോക്കണം. പ്രതീക്ഷിച്ച ധനം സമയത്ത് കയ്യില്‍ വന്നു ചേരുവാന്‍ പ്രയാസമാണ്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സുഖവും സംതൃപ്തിയും നിറഞ്ഞ ദിനമായിരിക്കാന്‍ ഇടയുണ്ട്. വ്യക്തിബന്ധങ്ങള്‍ കൂടുതല്‍ സൌഹാര്‍ദ്ദപരമാകും. ജീവിതാന്തരീക്ഷം അനുകൂലമാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter