മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 സെപ്തംബർ 16 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 16.09.2021 (1197 ചിങ്ങം 31 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്യസാധ്യം, അംഗീകാരം, ഇഷ്ട ഭക്ഷണം. സമയം ഉല്ലാസകരമായി ചിലവഴിക്കുവാന്‍ കഴിയും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
കുടുംബ കാര്യങ്ങളില്‍ തടസ്സം വരാന്‍ ഇടയുണ്ട്. വാഗ്ദാനം ചെയ്യപ്പെട്ട സഹായങ്ങള്‍ സമയത്ത് ലഭിക്കാന്‍ പ്രയാസമാകും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
അമിത അധ്വാനം, അമിത വ്യയം മുതലായവ വരാം. തൊഴിലില്‍ മോശമല്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അനുഭവങ്ങളില്‍ അനുകൂല പരിവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കാം. ധനപരമായും കുടുംബപരമായും നല്ല അനുഭവങ്ങള്‍ക്ക് സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രവര്‍ത്തന രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. ധനപുഷ്ടി, അനുകൂല സാഹചര്യങ്ങള്‍ എന്നിവയും പ്രതീക്ഷിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അമിത വ്യയം, അനാരോഗ്യം എന്നിവയെ കരുതണം. സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തുക.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വൈഷമ്യങ്ങള്‍ വരാവുന്ന ദിനമാണെങ്കിലും അവയെ അതിജീവിക്കാന്‍ കഴിയും. സഹപ്രവര്‍ത്തകര്‍ സഹകരിക്കാത്തതു മൂലം അധ്വാനം വര്‍ധിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
തുടങ്ങി വയ്ക്കുന്ന കാര്യങ്ങള്‍ ഭംഗിയായി പര്യവസാനിപ്പിക്കുവാന്‍ കഴിയും. പ്രയോജനകരമായ പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അധ്വാനത്തിനു തക്കതായ പ്രതിഫലം ലഭിക്കാന്‍ പ്രയാസമാണ്. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്താതിരുന്നാല്‍ നഷ്ട സാധ്യതയുണ്ട്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വ്യക്തി ബന്ധങ്ങള്‍ മൂലം കാര്യലാഭം ഉണ്ടാകും. അധികാരികളില്‍ നിന്നും അനുകൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രവര്‍ത്തന രംഗത്ത് ചില തടസ്സാനുഭവങ്ങള്‍ വരുമെങ്കിലും അതിജീവിക്കാന്‍ കഴിയും. എളുപ്പത്തില്‍ സാധിക്കേണ്ട കാര്യങ്ങള്‍ക്കു പോലും കാലതാമസം വരാന്‍ ഇടയുണ്ട്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനുകൂല സാഹചര്യങ്ങള്‍ വരികയാല്‍ കാര്യവിജയം എളുപ്പമാകും. മനസ്സില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രയാസം കൂടാതെ സാധിക്കുവാന്‍ കഴിയും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter