മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 സെപ്തംബർ 14 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 14.09.2021 (1197 ചിങ്ങം 29 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പ്രാരംഭ തടസങ്ങള്‍ വന്നാലും കാര്യങ്ങള്‍ അനുകൂലമാക്കാന്‍ കഴിയും. ആരോഗ്യപരമായി അല്പം വൈഷമ്യങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
കാര്യ പരാജയം, പ്രവര്‍ത്തന ക്ലേശം, അസന്തുഷ്ടി എന്നിവ വരാവുന്ന ദിവസമാണ്. പൂര്‍ണബോധ്യം ഇല്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നത് ദോഷകരമാകും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴില്‍ രംഗത്തും വ്യക്തിപരമായും ഗുണകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ഉള്ലാസകരമായി സമയം ചിലവഴിക്കുവാന്‍ സാധിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മന സമ്മര്‍ദം കുറയും. ഉല്ലാസകരമായി സമയം ചിലവഴിക്കുവാന്‍ കഴിയും. ആവശ്യമായ സമയത്ത് വേണ്ട സഹായങ്ങള്‍ ലഭ്യമാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സ്ത്രീകള്‍ മൂലം വൈഷമ്യങ്ങള്‍ വരാവുന്ന ദിവസമാണ്. കാര്യ സാധ്യത്തിനായി പതിവിലും കവിഞ്ഞ പരിശ്രമങ്ങള്‍ വേണ്ടി വന്നേക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പല കാര്യങ്ങളിലും പ്രാരംഭ തടസം വരാം. ഉദര വ്യാധിക്ക് സാധ്യതയുള്ളതിനാല്‍ ആഹാര നിയന്ത്രണം പാലിക്കണം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പ്രവര്‍ത്തന രംഗത്ത് പ്രോത്സാഹ ജനകമായ അന്തരീക്ഷം ഉണ്ടാകും. ധന നേട്ടം, അംഗീകാരം എന്നിവയും പ്രതീക്ഷിക്കാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ഇഷ്ടമില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കേണ്ടി വരും. സുഹൃത്തുക്കളില്‍ നിന്നും സഹായകരമല്ലാത്ത സമീപനങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആത്മവിശ്വാസവും പ്രവര്‍ത്തന നൈപുണ്യവും വര്‍ധിക്കും. അധികാരികള്‍, സഹ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും അനുകൂല അനുഭവങ്ങള്‍ ഉണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രവര്‍ത്തന ക്ലേശം, ധന തടസം, അസന്തുഷ്ടി മുതലായവ കരുതണം. പ്രധാന ഉത്തരവാദിത്വങ്ങളില്‍ പൂര്‍ണ്ണ ശ്രദ്ധ പുലര്‍ത്തണം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മത്സരങ്ങള്‍ ഭാഗ്യ പരീക്ഷണങ്ങള്‍ എന്നിവയില്‍ വിജയം പ്രതീക്ഷിക്കാം. ആയാസം കൂടാതെ ആഗ്രഹങ്ങള്‍ സാധിക്കുവാന്‍ കഴിയും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തിക ലാഭം, കുടുംബ സുഖം, ഭാഗ്യാനുഭവങ്ങള്‍ എന്നിവ വരാവുന്ന ദിവസമാണ്. ചിലവുകള്‍ അനിയന്ത്രിതമാകാന്‍ ഇടയുണ്ട്.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter