മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 സെപ്തംബർ 12 ഞായർ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 12.09.2021 (1197 ചിങ്ങം 27 ഞായർ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
യാത്രാ ദുരിതം, ധന വൈഷമ്യം, പ്രതികൂല സാഹചര്യങ്ങള്‍ എന്നിവയുണ്ടാകാം. സായാഹ്ന ശേഷം ഗുണദോഷ സമ്മിശ്രം.

കോഴ്സ് ഡീറ്റൈൽസ് അറിയുവനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ 👇 ജോയിൻ ചെയ്താലും.
https://chat.whatsapp.com/IZzJB8YOd4mKZQNNpwDo6o

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
കാര്യ വിജയം, അംഗീകാരം, കുടുംബ സുഖം എന്നിവ പ്രതീക്ഷിക്കാം. മനസ്സിന് ഉത്സാഹം നല്‍കുന്ന അനുഭവങ്ങള്‍ ഉണ്ടാകും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രവര്‍ത്തനങ്ങള്‍ വിജയകരമാകും. സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിനം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യസാധ്യത്തിന്‌ അമിത പരിശ്രമം വേണ്ടിവരും. അറിയാത്ത കാര്യങ്ങള്‍ക്കു പോലും സമാധാനം പറയേണ്ടി വന്നേക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രവര്‍ത്തന മാന്ദ്യം, ആരോഗ്യക്ലേശം, അലസത എന്നിവ വരാവുന്ന ദിനമാണ്. ഭാഗ്യ പരീക്ഷണത്തിന് ദിവസം അനുകൂലമല്ല.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കുടുംബ സുഖം, യാത്രാലാഭം, കാര്യസാധ്യം എന്നിവയ്ക്ക് സാധ്യത. അപ്രതീക്ഷിത ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സഹപ്രവര്‍ത്തകരുടെ പ്രതികൂല സമീപനംമൂലം തൊഴില്‍ക്ലേശം ഉണ്ടായെന്നു വരാം. ചിലവുകള്‍ വര്‍ധിക്കുവാന്‍ ഇടയുണ്ട്.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ചിന്തിക്കുന്ന വിധത്തില്‍ തന്നെ കാര്യങ്ങള്‍ മുന്‍പോട്ടു കൊണ്ടുപോകുവാന്‍ കഴിയും. പുതിയ ബന്ധങ്ങള്‍ ഗുണകരമായി ഭവിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യ വൈഷമ്യം, തൊഴില്‍ ക്ലേശം, ആനുകൂല്യക്കുറവ് തുടങ്ങിയ അനുഭവങ്ങള്‍ വരാം. വാക്കുതര്‍ക്കങ്ങള്‍ ഒഴിവാക്കുക.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രവര്‍ത്തന നേട്ടം, കാര്യസാധ്യം, മാനസിക സുഖം എന്നിവയ്ക്ക് യോഗമുള്ള ദിനം. തടസ്സങ്ങള്‍ക്ക് പരിഹാര മാര്‍ഗങ്ള്‍ ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യവിജയം, അംഗീകാരം,ആഗ്രഹാസാധ്യം എന്നിവ പ്രതീക്ഷിക്കാം. കുടുംബത്തില്‍ ബന്ധു സമാഗമത്തിനു സാധ്യത.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അമിത അധ്വാനം, പ്രവര്‍ത്തന മാന്ദ്യം മുതലായവ വരാവുന്ന ദിനമാണ്. ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി ഭവിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

ജ്യോതിഷ സംബന്ധമായ അറിവുകളും മറ്റ്‌ ജ്യോതിഷ വാർത്തകളും നിങ്ങളുടെ വാട്ട്സാപ്പിൽ ലഭിക്കുവാൻ ജ്യോതിഷ കൈരളി വാട്ട്സാപ്പ്‌ ഗ്രൂപ്പിൽ അംഗമാകുക.  https://chat.whatsapp.com/FVjvr2bvvQW013ErOaiw

Avatar

Staff Reporter