മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 സെപ്തംബർ 11 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 11.09.2021 (1197 ചിങ്ങം 26 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മന സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. പല പ്രശ്നങ്ങള്‍ക്കും സ്വാഭാവിക പരിഹാരങ്ങള്‍ അനുഭവത്തില്‍ വരും. സാമ്പത്തിക നില മെച്ചപ്പെടും.

കോഴ്സ് ഡീറ്റൈൽസ് അറിയുവനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ 👇 ജോയിൻ ചെയ്താലും.
https://chat.whatsapp.com/IZzJB8YOd4mKZQNNpwDo6o

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
സന്തോഷാനുഭവങ്ങള്‍, പ്രവര്‍ത്തന വിജയം, അംഗീകാര ലബ്ധി. സന്താനങ്ങളാല്‍ സന്തോഷം കൈവരും. ദാമ്പത്യ ബന്ധം സുഖകരം.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രവര്‍ത്തന മാന്ദ്യം, അലസത, യാത്രാ ദുരിതം. കുടുംബ പരമായി നന്ന്. ആരോഗ്യം മധ്യമം. കൂട്ടു കച്ചവടത്തിലെ പങ്കാളിയുമായി സഹകരിച്ചു പോവുക നന്ന്‌.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അകാരണ പ്രതിബന്ധങ്ങള്‍, ധന തടസ്സം, അനിഷ്ടാനുഭവങ്ങള്‍. സന്താന ഗുണം പ്രതീക്ഷിക്കാം. പൊതുവായ കാര്യങ്ങളില്‍ കൂടുതലായി ഇടപഴകാന്‍ ശ്രമിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സന്തോഷാനുഭവങ്ങള്‍, പ്രവര്‍ത്തന വിജയം, അംഗീകാര ലബ്ധി. തൊഴില്‍ അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടതായിവരും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രവര്‍ത്തന മാന്ദ്യം, തൊഴില്‍ വൈഷമ്യം, അംഗീകാരക്കുറവ്.സായാഹ്നശേഷം മെച്ചം. സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാവാനുളള സാധ്യത കുറവാണ്‌.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ധന ലാഭം, തൊഴില്‍ ആനുകൂല്യം, അനുകൂല അനുഭവങ്ങള്‍. ഉദ്ദേശിക്കാത്ത രീതിയില്‍ പല കാര്യങ്ങളും അനുകൂലമായി ഭവിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യ പരാജയം, മനക്ലേശം, അമിത അധ്വാനം മൂലം ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യത. അയല്‍ക്കാരുമായോ ബന്ധുക്കളുമായോ രസക്കേട് ഉണ്ടാവാതെ സൂക്ഷിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഏര്‍പ്പെടുന്ന കാര്യങ്ങള്‍ പലതും അനുകൂലമായി ഭവിക്കും. കുടുംബകാര്യങ്ങളില്‍ ഐശ്വര്യാനുഭവങ്ങള്‍ ദൃശ്യമാകും. മനസ്സില്‍ ഉദ്ദേശിച്ച പല കാര്യങ്ങളും നടന്നേക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സാമ്പത്തികമായി മുന്നേറ്റം ഉണ്ടാകും, കാര്യനേട്ടം, അംഗീകാരം, സന്തോഷം. കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അനുകൂലമായ സമയം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഇടപാടുകള്‍ പ്രതികൂലമാകും, പ്രവര്‍ത്തന മാന്ദ്യം, മന സംഘര്‍ഷം, വരുമാന തടസ്സം. ഉദ്യോഗത്തില്‍ സ്ഥാനചലനത്തിന്‌ സാധ്യത.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അപ്രതീക്ഷിത പ്രവര്‍ത്തന മാന്ദ്യം, കാര്യ വിഘ്നം, യാത്രാ ദുരിതം, ദിവസാന്ത്യം മെച്ചം. അനാവശ്യമായ വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടരുത്‌.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

ജ്യോതിഷ സംബന്ധമായ അറിവുകളും മറ്റ്‌ ജ്യോതിഷ വാർത്തകളും നിങ്ങളുടെ വാട്ട്സാപ്പിൽ ലഭിക്കുവാൻ ജ്യോതിഷ കൈരളി വാട്ട്സാപ്പ്‌ ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/FVjvr2bvvQW013ErOaiw

Avatar

Staff Reporter