മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ഒക്ടോബർ 14 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 14.10.2021 (1197 കന്നി 28 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അംഗീകാരവും ഭാഗ്യാനുഭവങ്ങളും വരാവുന്ന ദിനമാണ്. ഉല്ലാസ സാഹചര്യങ്ങള്‍, ഭക്ഷണ സുഖം മുതലായവ പ്രതീക്ഷിക്കാം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
കാര്യപരാജയം, പ്രതികൂല അനുഭവങ്ങള്‍ എന്നിവ കരുതണം. യാത്രാ ക്ലേശത്തിന് സാധ്യത ഉള്ളതിനാല്‍ അനാവശ്യ യാത്രകള്‍ കഴിവതും കുറയ്ക്കുക.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രവര്‍ത്തന ക്ലേശം, അസന്തുഷ്ടി, ആരോഗ്യ ക്ലേശം എന്നിവ കരുതണം. വാക്കുകള്‍ തെറ്റിധരിക്കാപ്പെടാന്‍ ഇടയുണ്ട്.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അനുകൂലാനുഭവങ്ങള്‍, മാനസിക സുഖം, സന്താന ഗുണം മുതലായവ പ്രതീക്ഷിക്കാം. ചില അപ്രതീക്ഷിത നേട്ടങ്ങള്‍ക്കും സാധ്യതയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രവര്‍ത്തങ്ങള്‍ വിജയകരമാകും. സുഹൃത്തുക്കള്‍ സഹ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വൈരം മറന്ന് അനുകൂലമായി പെരുമാറും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അധ്വാന ഭാരം വര്‍ദ്ധിക്കും. നഷ്ടസാധ്യത ഉള്ളതിനാല്‍ ഊഹ കച്ചവടത്തില്‍ നിന്നും വിട്ട് നില്‍ക്കുക. ഏറ്റെടുത്ത ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ചില കാര്യങ്ങളില്‍ അപ്രതീക്ഷിത തടസ്സങ്ങള്‍ വരാന്‍ ഇടയുണ്ട്. സര്‍ക്കാര്‍ കാര്യങ്ങളില്‍ പ്രതിസന്ധി വരാതെ നോക്കണം. കുടുംബ സുഖം ഉണ്ടാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ഉല്ലാസകരമായി സമയം ചിലവഴിക്കും. അഭിപ്രായങ്ങള്‍ മാനിക്കപ്പെടും.ധനലാഭം വര്‍ധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആഗ്രഹിച്ച രീതിയില്‍ അല്ലെങ്കിലും കാര്യ സാധ്യം പ്രതീക്ഷിക്കാം. സഹപ്രവര്‍ത്തകര്‍ അനിഷ്ടകരമായി പെരുമാറാന്‍ ഇടയുണ്ട്. ചെറിയകാര്യങ്ങള്‍ പോലും മന ക്ലേശത്തിനു കാരണമായേക്കാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധന നേട്ടം ഉണ്ടാകും. മുതിര്‍ന്നവരുടെ അഭിപ്രായം മാനിക്കുന്നത് നല്ല അനുഭവങ്ങള്‍ വരുത്തും. കുടുംബത്തില്‍ നല്ല അനുഭവങ്ങള്‍ക്ക് സാധ്യത.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മന സംഘര്‍ഷം അല്പം വര്‍ധിക്കാന്‍ ഇടയുണ്ട്. പ്രതീക്ഷിച്ച സഹായങ്ങള്‍ സമയത്ത് ലഭ്യമാകണമെന്നില്ല.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആത്മ വിശ്വാസം വര്‍ധിക്കും. അംഗീകാരവും പ്രശസ്തിയും ലഭിക്കും. തൊഴില്‍ രംഗത്തെ വൈഷമ്യങ്ങള്‍ക്ക് പരിഹാരം കാണും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

ആരെയും മയക്കുന്ന ഫോർട്ട്‌ കൊച്ചി ബീച്ചിലെ സൂര്യാസ്തമയം കാണാം, വേറെയുമുണ്ട്‌ കാഴ്ചകൾ, Watch Video

Avatar

Staff Reporter