മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ഒക്ടോബർ 13 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 13.10.2021 (1197 കന്നി 27 ബുധൻ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. രോഗ ശമനം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികളുടെ ശുപാര്‍ശകള്‍ മാനിക്കപ്പെടും. ഉല്ലാസ യാത്രകളില്‍ പങ്കെടുക്കും. മനസ്സിന്റെ സ്വസ്‌ഥത നഷ്‌ടപ്പെടാതെ സൂക്ഷിക്കുക.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കും. കഴിവുകള്‍ പ്രദര്‍ശിപ്പക്കും. പൊതുവേ സാമ്പത്തികനേട്ടം വര്‍ധിക്കും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ക്ഷേത്രദര്‍ശനത്തിനായി സമയം കണ്ടെത്തും. ഉന്നത വ്യക്‌തികളുമായി അടുത്തിടപഴകാന്‍ അവസരം ഉണ്ടാകും. ദൂരയാത്രയ്‌ക്ക് സാധ്യത. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വീട്‌ മോടി പിടിപ്പിക്കും. പഠനകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യം ലഭിക്കും. കുടുംബത്തിലും ഔദ്യോഗികേമഖലയിലും ശോഭിക്കാനിടവരും. തൊഴില്‍ രംഗത്ത്‌ ശത്രുക്കളുടെ പ്രവര്‍ത്തനം വിഷമതകളുണ്ടാക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
സഹോദരങ്ങളില്‍ നിന്നു പല നേട്ടങ്ങളുമുണ്ടാകും. കലാകാരന്മാര്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ ശോഭിക്കും. ശരീരാരോഗ്യം മെച്ചപ്പെടും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആഗ്രഹസാഫല്യം ഉണ്ടാകും. സാമ്പത്തിക നേട്ടം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക്‌ അനുകൂല സമയം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
നിവേദനങ്ങള്‍ മാനിക്കപ്പെടും. പൂര്‍വിക വസ്‌തുവകകള്‍ അധീനതയിലാവും. ബിസിനസ്‌ വിപുലീകരിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അനാവശ്യമായ ചിന്തകള്‍ അവസാനിപ്പിക്കുക. ആലോചിക്കാതെ പ്രവര്‍ത്തിച്ച്‌ അബദ്ധത്തില്‍ ചെന്നു പെടാതിരിക്കുക. എന്തു ക്ലേശങ്ങള്‍ സഹിച്ചാണെങ്കിലും നിലവിലുള്ള ജോലി നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുക.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വ്യാപാരത്തില്‍ ലാഭം കുറയും. കുടുംബാംഗങ്ങള്‍ക്ക്‌ അസുഖങ്ങള്‍ പിടിപെടും. പുതുതായി ജോലിയില്‍ പ്രവേശിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വിശേഷ വസ്‌ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. സര്‍വ്വകാര്യ വിജയം. കര്‍മ്മരംഗത്ത്‌ പുരോഗതി ഉണ്ടാകും. അനാവശ്യചിന്തകള്‍ മുഖേന മനസ്സ്‌ അസ്വസ്‌ഥമാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വേണ്ടത്ര ശരീരസുഖം ഉണ്ടാകില്ല. പൊതുവേ മേന്മ കുറയുന്ന വാരമാണ്‌. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യണം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അനില്‍ പെരുന്ന | ഫോൺ: +91 9847531232

സ്വയം തൊഴിൽ ആരംഭിക്കാൻ ആഗ്രഹിക്കുന്ന വനിതകളേ നിങ്ങൾക്കിതാ സർക്കാരിന്റെ ഒരു സൂപ്പർ വായ്പാ പദ്ധതി, മുഴുവൻ തുകയും തിരിച്ചടക്കേണ്ടതില്ല, Watch Video

Avatar

Staff Reporter