മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ഒക്ടോബർ 08 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 08.10.2021 (1197 കന്നി 22 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മനസ്സിന് സന്തോഷവും സമാധാനവും തരുന്ന വാര്‍ത്തകള്‍ കേള്‍ക്കും. പല വഴിക്കും സഹായ വാഗ്ദാനങ്ങള്‍ ലഭിക്കും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
കുടുംബസുഖം, മത്സര വിജയം, സ്ഥാന നേട്ടം മുതലായവ പ്രതീക്ഷിക്കാം. ആഗ്രഹിച്ച ദേവാലയ ദര്‍ശനം സാധ്യമാകും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കണം. അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് ഗുണകരമാകില്ല. യാത്രാക്ലേശം വര്‍ധിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വ്യക്തി ബന്ധങ്ങളില്‍ വൈഷമ്യങ്ങള്‍ വരാതെ നോക്കണം. അധികാരികളുടെ അപ്രീതിക്കു പാത്രമാകാനും ഇടയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴിലിലും സമൂഹത്തിലും ഒരുപോലെ അംഗീകരിക്കപ്പെടുന്നതില്‍ സന്തോഷം തോന്നും. കുടുംബത്തില്‍ മംഗള സാഹചര്യങ്ങള്‍ക്ക് സാധ്യത.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അനാവശ്യ ചിന്തകള്‍ മൂലം മനോ വൈഷമ്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ദേവാലയ ദര്‍ശനം, പ്രാര്‍ത്ഥന തുടങ്ങിയവ ഗുണകരമാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അനുകൂല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. വിരുന്നുകളിലും ബന്ധു സമാഗമങ്ങ ളിലും പങ്കെടുക്കാന്‍ അവസരം ഉണ്ടാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ യോജ്യമായ ദിവസമല്ല. കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ തൊഴില്‍ ശേഷിയെ ബാധിക്കാതെ നോക്കണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
നല്ല അനുഭവങ്ങള്‍ക്ക് മുന്‍‌തൂക്കം ലഭിക്കുന്ന ദിവസമായിരിക്കും. ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അപ്രതീക്ഷിത ആനുകൂല്യങ്ങള്‍ക്ക് സാധ്യത. മനസ്സിന് യോജിച്ച സുഹൃത്തുക്കളുമായി സമയം ചിലവഴിക്കാന്‍ കഴിയുന്നതില്‍ സന്തോഷം തോന്നും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അനാവശ്യ ചിന്തകളാല്‍ മനസ്സ് അസ്വസ്തമാകാതെ നോക്കണം. ഈശ്വര ചിന്തയും പ്രാര്‍ത്ഥനയും നല്ല അനുഭവങ്ങള്‍ നല്‍കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പതിവിലും കവിഞ്ഞ അധ്വാനം പല കാര്യങ്ങളിലും വേണ്ടി വന്നേക്കാം. ആരോഗ്യ ക്ലേശങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ കരുതല്‍ പുലര്‍ത്തണം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

ഒട്ടും മിനക്കെടാതെ കാശുണ്ടാക്കാൻ സ്റ്റീവിയ അഥവാ മധുരതുളസി, വീട്ടുമുറ്റത്ത്‌ കൃഷി ചെയ്യാം. Watch Video:

Avatar

Staff Reporter