മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ഒക്ടോബർ 12 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 12.10.2021 (1197 കന്നി 26 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്യ വൈഷമ്യം, അധ്വാന ഭാരം, യാത്രാ ദുരിതം മുതലായവയ്ക്ക് സാധ്യത ഉള്ളതിനാല്‍ വേണ്ടത്ര കരുതല്‍ പുലര്‍ത്തുക. കുടുംബ സാഹചര്യം അനുകൂലമാകും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
പ്രവര്‍ത്തനങ്ങളില്‍ കാല താമസവും തടസങ്ങളും വരാവുന്ന ദിവസമാണ്. തൊഴില്‍ രംഗം മെച്ചപ്പെടുത്താന്‍ ബോധപൂര്‍വം പരിശ്രമിച്ചില്ലെങ്കില്‍ ദോഷാനുഭവങ്ങള്‍ വരാവുന്നതാണ്.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
കുടുംബത്തിലും സമൂഹത്തിലും ഒരു പോലെ നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. വരുന്ന അവസരങ്ങളെ കഴിവതും പ്രയോജനപ്പെടുത്തുക.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മനസ്സില്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ വലിയ ആയാസം കൂടാതെ സാധിക്കുവാന്‍ കഴിയും. കുടുംബ സാഹചര്യങ്ങള്‍ അനുകൂലമാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ സാമ്പത്തിക നഷ്ടം ഒഴിവാകും. ചില ആളുകളുടെ അസാന്നിധ്യം മനോവിഷമത്തിനു കാരണമായേക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
നിരര്‍ത്ഥകമായ കാര്യങ്ങള്‍ ഓര്‍ത്ത് അനാവശ്യ മനോവ്യാകുലതയുണ്ടാക്കും. വേണ്ടത്ര ആലോചനയില്ലാത്ത പ്രവൃത്തികള്‍ ദോഷകരമാകും

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വിജയകരമായ അനുഭവങ്ങളും അനുകൂല സാഹചര്യങ്ങളും വരാവുന്ന ദിനമാണ്. മനസ്സിന് സന്തോഷം നല്‍കുന്ന വ്യക്തികളുമായി സംവദിക്കുവാന്‍ കഴിയും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രവര്‍ത്തന മാന്ദ്യം, അമിത വ്യയം, അനാരോഗ്യം എന്നിവ കരുതേണ്ട ദിവസമാണ്. ദൂര യാത്രകള്‍ കഴിവതും ഒഴിവാക്കുന്നതാകും നല്ലത്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കര്‍മ്മ പുഷ്ടി, സാമ്പത്തിക നേട്ടം, അനുകൂല സാഹചര്യങ്ങള്‍ മുതലായവ പ്രതീക്ഷിക്കാം. ആഹ്ളാദകരമായി സമയം ചിലവഴിക്കാന്‍ ആവാസം വരും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴില്‍ വിഷയങ്ങളില്‍ പതിവിലും അധികം വൈഷമ്യങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. സഹ പ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, ബന്ധു ജനങ്ങള്‍ തുടങ്ങിയവരില്‍ നിന്നും പ്രതികൂല അനുഭവങ്ങള്‍ ഉണ്ടായെന്നു വരാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുടുംബ സുഖം, സാമ്പത്തിക നേട്ടം, ബന്ധു സമാഗമം മുതലായവയ്ക്ക് സാധ്യത കാണുന്നു. ഇഷ്ട ജനങ്ങളുമായി സമയം ചിലവഴിക്കാന്‍ കഴിയുന്നത് മന സന്തോഷം നല്‍കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കുവാന്‍ സാഹചര്യം ഉണ്ടാകും. കുടുംബത്തില്‍ മംഗളകരമായ സാഹചര്യം നിലനില്‍ക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

ഭർത്താവിന്റെ ‘ആ ശീലം’ കാരണം എന്തു ചെയ്യണമെന്നറിയാതെ ജീവിതം തന്നെ വഴിമുട്ടിയ വീട്ടമ്മ: ഇത്‌ നിരവധി സ്ത്രീകൾ നേരിടുന്ന പ്രശ്നം | മന:സാക്ഷി, #1

Avatar

Staff Reporter