നിങ്ങളുടെ ഇന്ന്: 09.10.2021 (1197 കന്നി 23 ശനി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്യവിജയം, അംഗീകാരം, ഇഷ്ട ഭക്ഷണം. പകല്‍ 11 മണി മുതല്‍ പ്രവര്‍ത്തന ക്ലേശം, അസന്തുഷ്ടി. അനാരോഗ്യം എന്നിവ കരുതണം.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ഇഷ്ടാനുഭവങ്ങള്‍, അനുകൂല സാഹചര്യങ്ങള്‍, തൊഴില്‍നേട്ടം എന്നിവ വരാവുന്ന ദിനം.വിരോധികള്‍ പോലും വശംവദരായി ഭവിക്കും.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
അമിത അധ്വാനം, പ്രവര്‍ത്തന വൈഷമ്യം , അലസത. പകല്‍ 11 മണി കഴിഞ്ഞാല്‍ കര്‍മപുഷ്ടി, കുടുംബ സുഖം, സന്തോഷാനുഭവങ്ങള്‍ മുതലായവയ്ക്ക് അവസരം ലഭിക്കും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ആരോഗ്യ ക്ലേശങ്ങള്‍ വരാവുന്ന ദിവസമാകയാല്‍ കരുതല്‍ പുലര്‍ത്തണം. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത ഏറെയാണ്.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഇഷ്ടാനുഭവങ്ങള്‍, മാനസിക സുഖം, കാര്യ നേട്ടം. പകല്‍ 11 മണി മുതല്‍ കാര്യവിഘ്നം, അനുഭവ ക്ലേശം മുതലായവ പ്രതീക്ഷിക്കണം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യതടസ്സം, പ്രതികൂല സാഹചര്യങ്ങള്‍, ധന ക്ലേശം മുതലായവ വരാം. പകല്‍ 11 മണി കഴിഞ്ഞാല്‍ കാര്യവിജയം, സന്തോഷം, അംഗീകാരം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആഗ്രഹ സാഫല്യം, ധന നേട്ടം, സാമുദായിക അംഗീകാരം. പകല്‍ 11 മണിക്കു ശേഷം, നഷ്ടസാധ്യത, അലച്ചില്‍ എന്നിവ വരാം.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യ പരാജയം, അഭിമാന ക്ഷതം. പകല്‍ 11 മണി മുതല്‍ അംഗീകാരം, തൊഴില്‍ നേട്ടം, കുടുംബ സുഖം എന്നിവയ്ക്ക് സാധ്യത.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രഭാതത്തില്‍ ആഗ്രഹസാധ്യം, ഭാഗ്യം, ഈശ്വരാധീനം എന്നിവ പ്രതീക്ഷിക്കാം. പകല്‍ 11 മണി കഴിഞ്ഞാല്‍ പ്രതികൂല അനുഭവങ്ങള്‍ക്ക് സാധ്യത.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉദ്ദിഷ്ട കാര്യസാധ്യം, പ്രവര്‍ത്തന വിജയം, അനുകൂല അനുഭവങ്ങള്‍ എന്നിവയ്ക്ക് ഇടയുള്ള ദിവസം. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലാവസ്ഥ സംജാതമാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴിലില്‍ അനിഷ്ടാനുഭവങ്ങള്‍, അധികാരികളില്‍ നിന്നും അവഗണന മുതലായവ കരുതണം. പകല്‍ 11 മണി കഴിഞ്ഞാല്‍ പ്രവര്‍ത്തനലാഭം, മംഗളാനുഭവങ്ങള്‍. കുടുംബാനുകൂല്യം മുതലായവ പ്രതീക്ഷിക്കാം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അദ്ധ്വാനഭാരവും മന സമ്മര്‍ദവും വര്‍ദ്ധിക്കാന്‍ ഇടയുള്ള ദിവസമാണ്. പ്രധാന കാര്യങ്ങള്‍ തുടങ്ങാന്‍ ദിവസം അനുയോജ്യമല്ല.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
ഒട്ടും മിനക്കെടാതെ കാശുണ്ടാക്കാൻ സ്റ്റീവിയ അഥവാ മധുരതുളസി, വീട്ടുമുറ്റത്ത് കൃഷി ചെയ്യാം. Watch Video: