നിങ്ങളുടെ ഇന്ന്: 02.10.2021 (1197 കന്നി 16 ശനി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അനാരോഗ്യം, അലസത, പ്രവർത്തന മാന്ദ്യം മുതലായവയ്ക് സാധ്യത കാണുന്നു. സാമ്പത്തിക ഇടപാടുകൾ കരുതലോടെ ആകണം.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
അധികാരികളുടെ പ്രീതിക്ക് പാത്രമാകും. അംഗീകാരം, അപ്രതീക്ഷിത ലാഭാനുഭവങ്ങൾ മുതലായവയ്ക്കും സാധ്യത.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
അല്പം വിഷമകരമായ തൊഴിൽ സാഹചര്യങ്ങൾ വരാവുന്ന ദിവസമാണ്. സാമ്പത്തികമായി ക്ലേശങ്ങൾ വരുമെങ്കിലും അത് താൽക്കാലികമാണ്. ആവശ്യമില്ലാത്തവരോട് മനസ്സിലുള്ളതെല്ലാം തുറന്നു പറയുന്നത് ദോഷകരമായേക്കാം.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തൊഴിൽ പരമായും സാമ്പത്തികമായും മെച്ചപ്പെട്ട അനുഭവങ്ങൾ പ്രതീക്ഷിക്കാം. പ്രവർത്തനങ്ങൾക്ക് മതിയായ അംഗീകാരം ലഭിക്കും. ആരോഗ്യക്ലേശങ്ങൾ ശമിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രവർത്തനങ്ങൾ വിലമതിക്കപ്പെടാത്തതിൽ അമർഷം തോന്നാൻ ഇടയുണ്ട്. ശാന്തമായി പ്രവർത്തിച്ചാൽ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും. ജീവിത പങ്കാളിയോറൂം സുഹൃത്തുക്കളോടും കലഹിക്കാനുള്ള പ്രവണത മനസമാധാനം നഷ്ടപ്പെടുത്തിയെന്നു വരാം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കർമ്മരംഗം അഭിവൃദ്ധി പ്രാപിക്കും. വ്യാപാരത്തിൽ കൂടുതൽ ഇടപാടുകൾ ഉണ്ടാകും. ഉല്ലാസകരമായി സമയം ചിലവഴിക്കാൻ കഴിയുന്നത് മനസ്സിന്റെ ആയാസം കുറയ്ക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മനപ്രയാസം ഉണ്ടാക്കിയിരുന്ന പല വിഷയങ്ങൾക്കും പോംവഴി കണ്ടെത്താൻ കഴിയും. കുടുംബത്തിൽ നിന്നും മതിയായ പിന്തുണ ലഭിക്കുന്നത് ആശ്വാസമാകും. ആരോഗ്യക്ലേശങ്ങൾ അകലും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
തൊഴിൽ ഉത്തരവാദിത്വങ്ങളിൽ മതിയായ ശ്രദ്ധ പുലർത്താതിരുന്നാൽ പല അബദ്ധങ്ങളും വരാവുന്ന ദിവസമാണ്. പൊതുവിൽ അംഗീകാരവും ധന നേട്ടവും കുറഞ്ഞിരിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സ്വയം മനസ്സില്‍ ശുഭ ചിന്തയോടെ ഇരിക്കുക. അനാവശ്യ അവസരത്തില്‍ സംസാരിക്കുന്നത് പ്രതികൂല അനുഭവങ്ങള്‍ ഉണ്ടാക്കും. യാത്രയ്ക്ക് ദിവസം അനുകൂലമല്ല.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പൊതുവില്‍ നല്ല ദിവസമായിരിക്കും. ആഗ്രഹങ്ങള്‍ പലതും സാധിക്കും. കുടുംബാന്തരീക്ഷം മനോഹരമാകും. മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ കഴിയും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മത്സരങ്ങളിലും മറ്റും വിജയിക്കാന്‍ കഴിയും. ആത്മ വിശ്വാസത്തോടെ കാര്യങ്ങളെ നേരിട്ടാല്‍ പൂര്‍ണ്ണ വിജയം ഉറപ്പാണ്. ബന്ധു മിത്രാദികള്‍, സഹ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും സഹായകരമായ അനുഭവങ്ങള്‍ ഉണ്ടാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കൂട്ടു കച്ചവടങ്ങള്‍ക്കും സംയുക്ത സംരംഭങ്ങള്‍ക്കും യോജിച്ച ദിനമല്ല. ധന വിഷയ ങ്ങളില്‍ വളരെ കരുതല്‍ വേണം. യാത്രാവേളയില്‍ വിലപ്പെട്ട രേഖകളും മറ്റും പ്രത്യേകം ശ്രദ്ധിക്കണം. കുടുംബ സംഘര്‍ഷം കുറയ്ക്കാന്‍ ബോധപൂര്‍വം ശ്രമിക്കുക.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283