മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 നവംബർ 30 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 30.11.2021 (1197 വൃശ്ചികം 15 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ആഗ്രഹ സാധ്യം, കാര്യ നേട്ടം, വ്യാപാര ലാഭം മുതലായവ പ്രതീക്ഷിക്കാം. പ്രയത്നങ്ങള്‍ സഫലങ്ങളാകും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ശരിയായ കാര്യങ്ങള്‍ മനസ്സിലാക്കാതെ പ്രതികരിച്ചാല്‍ വിഷമങ്ങള്‍ വരാവുന്ന ദിവസമാണ്. അനാവശ്യ കാര്യങ്ങളില്‍ നിന്നും കഴിവതും ഒഴിഞ്ഞു നില്‍ക്കുക.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അപ്രതീക്ഷിത ധനച്ചിലവ് മൂലം വൈഷമ്യങ്ങള്‍ വരാം. തീരുമാനങ്ങള്‍ എടുക്കാന്‍ പ്രയാസം നേരിടും. കുടുംബകാര്യങ്ങളിലും അല്പം പ്രതികൂലാവസ്ഥ ഉണ്ടായെന്നു വരാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തൊഴിലില്‍ വളരെ മെച്ചമായ അനുഭവങ്ങള്‍ ഉണ്ടാകും. പൊതു രംഗത്ത് അംഗീകാരവും കുടുംബത്തില്‍ സുഖാനുഭവങ്ങളും പ്രതീക്ഷിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴിലിലും പ്രവൃത്തികളിലും മാന്ദ്യം ബാധിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക വിഷയങ്ങളില്‍ പതിവിലും താമസം നേരിടും. സുഹൃത്ത് സഹായം ഗുണകരമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
നവീന ആശയങ്ങള്‍ പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവരും. അംഗീകാരം, പ്രശസ്തി എന്നിവയും പ്രതീക്ഷിക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആത്മ വിശ്വാസം കുറയും. മറ്റുള്ളവരില്‍ നിന്നും അപ്രതീക്ഷിതമായി അനിഷ്ടകരമായ പെരുമാറ്റം നേരിടേണ്ടി വന്നേക്കാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
സര്‍വ കാര്യ സാധ്യം പ്രതീക്ഷിക്കാം. സാമ്പത്തികമായി പ്രതീക്ഷിച്ചതിലും നല്ല അനുഭവങ്ങള്‍ ഉണ്ടാകും. സന്തോഷവും ഉന്മേഷവും വര്‍ധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രയോജനകരമായ പുതിയ ബന്ധങ്ങള്‍ ഉണ്ടാകും. സായാഹ്നത്തില്‍ പല നല്ല അനുഭവങ്ങളും പ്രതീക്ഷിക്കാം. ഭാഗ്യ പുഷ്ടി ഉണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പല കാര്യങ്ങളിലും ഉദ്ദേശിക്കാത്ത പരിണാമങ്ങള്‍ ഉണ്ടായെന്നു വരാം. അധികാരികള്‍ അപ്രിയമായി പെരുമാറാന്‍ ഇടയുണ്ട്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രവര്‍ത്തന മാന്ദ്യം, തൊഴില്‍ വൈഷമ്യം എന്നിവ വരാവുന്ന ദിവസം. കുടുംബപരമായ കാര്യങ്ങളില്‍ ഗുണകരമായ അനുഭവങ്ങള്‍ ഉണ്ടാകാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആഗ്രഹങ്ങള്‍ നിഷ്പ്രയാസം സാധിപ്പിക്കുവാന്‍ കഴിയും. കുടുംബപരമായ ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിറവേറ്റും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

ALSO WATCH THE VIDEO

Avatar

Staff Reporter