മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 നവംബർ 27 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 27.11.2021 (1197 വൃശ്ചികം 12 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഭാഗ്യാനുഭവങ്ങളിൽ കുറവ് അനുഭവപ്പെടാം. ഊഹ കച്ചവടം നഷ്ടത്തിൽ കലാശിക്കും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ആരോഗ്യപരമായ കാര്യങ്ങളിൽ വിഷമതകൾ വരാവുന്ന ദിനമാണ്. യാത്രയും അലച്ചിലും വർധിക്കും. അദ്ധ്വാനഭാരം കൂടും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആഗ്രഹങ്ങൾ ആയാസം കൂടാതെ സാധിക്കും. കുടുംബപരമായ ക്ലേശങ്ങൾക്ക് പരിഹാരം ലഭിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തൊഴിൽ സംബന്ധമായി ചില വൈഷമ്യങ്ങൾ വരാവുന്ന ദിനമാണ്. അധികാരികൾ അപ്രിയമായി പെരുമാറിയെന്നു വരാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യവിജയം, സന്തോഷം, ഉദ്ദിഷ്ട കാര്യസാധ്യം മുതലായവയ്ക്ക് അവസരം ഉണ്ടാകും.ധനലാഭവും ലാഭവും പ്രതീക്ഷിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കുടുംബപരമായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ പ്രയാസം നേരിടും. അടുത്ത ജനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് സാധ്യത.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മനസ്സിന് സുഖവും സമാധാനവും ലഭിക്കുന്ന അനുഭവങ്ങൾ ഉണ്ടാകും.ഉല്ലാസ കാര്യമായി സമയം ചിലവഴിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ലാഭവും ധനവും വർധിക്കും. തടസ്സങ്ങൾ അകന്നു കാര്യസാധ്യം ഉണ്ടാകും. അംഗീകാരം വർധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യങ്ങൾ വിചാരിച്ച രീതിയിൽ പുരോഗമിക്കാൻ പ്രയാസമാണ്. ഭാഗ്യ പരീക്ഷണവും ഊഹ കച്ചവടവും അനുയോജ്യമല്ല.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അമിത അദ്ധ്വാനം, അസംതൃപ്തി, ആരോഗ്യ ക്ലേശം മുതലായവ വരാവുന്ന ദിനമാണ്. പ്രധാന കാര്യങ്ങൾ നിർവഹിക്കുവാൻ ദിവസം അനുയോജ്യമല്ല.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മനഃസന്തോഷവും കാര്യ സാധ്യവും വരാവുന്ന ദിനം. ആത്മ വിശ്വാസവും അംഗീകാരവും വർധിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യവിജയം, സന്തോഷം, അംഗീകാരം, മനോസുഖം മുതലായ അനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കും. സാമ്പത്തിക നേട്ടം വർധിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

ചാൻസ്‌ കിട്ടാൻ വേണ്ടിയാണ്‌ തുണിയുരിഞ്ഞതെന്ന് പറയുന്നവർക്ക്‌ മറുപടിയുമായി ജാനകി | Watch Video

Avatar

Staff Reporter