മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 നവംബർ 26 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 26.11.2021 (1197 വൃശ്ചികം 11 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കര്‍മങ്ങള്‍ക്ക് വിഘ്നം വരാന്‍ ഇടയുണ്ട്. ദുരഭിമാനം മൂലം അവസരങ്ങള്‍ നഷ്ടമാകാന്‍ സാധ്യത കാണുന്നു.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
അംഗീകാരം, സ്ഥാന ലാഭം, കാര്യ വിജയം മുതലായവ വരാവുന്ന ദിനം. ശത്രുക്കള്‍ നിഷ്പ്രഭരാകും. അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ക്കും സാധ്യത.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അകാരണ മനസമ്മര്‍ദം, ആഗ്രഹ തടസ്സം എന്നിവ വരാം. ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുമായി കലഹസാധ്യത ഉള്ളതിനാല്‍ സംസാരം കരുതലോടെ വേണം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യപരാജയം, ധനതടസ്സം മുതലായ അനുഭവങ്ങളെ കരുതണം. ആരോഗ്യപരമായും അല്പം ക്ലേശങ്ങള്‍ ഉണ്ടായെന്നു വരാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അധ്വാന ഭാരം, ഉത്തര വാദിത്തം എന്നിവ വര്‍ധിക്കും. ആശയ വിനിമയത്തില്‍ അപാകതകള്‍ വരാതെ നോക്കണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ആഗ്രഹിക്കും പ്രകാരം പല കാര്യങ്ങളും നടപ്പാക്കുവാന്‍ കഴിയും. അപ്രതീക്ഷിതമായി നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യങ്ങള്‍ മനസ്സില്‍ ഉദ്ദേശിച്ച പ്രകാരം നടത്തുവാന്‍ കഴിയും. ഭാഗ്യവും അവസരങ്ങളും തേടിവരും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
സാമ്പത്തിക കാര്യങ്ങളില്‍ നിശ്ചലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ആശയ വിനിമയത്തില്‍ അപാകത ഉണ്ടാകാതെ നോക്കണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സുഹൃത്തുക്കള്‍ സഹ പ്രവര്‍ത്തകര്‍ എന്നിവരുടെ പെരുമാറ്റം മൂലം മാനസിക അലോസരം ഉണ്ടായെന്നു വരാം. കഴിവുകള്‍ അംഗീകരിക്കപ്പെടാന്‍ വിഷമമാണ്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഏര്‍പ്പെടുന്ന കാര്യങ്ങള്‍ പലതും വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയും. മത്സരങ്ങളിലും വിജയം പ്രതീക്ഷിക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുടുംബ സുഖം, സത് വാര്‍ത്താ ശ്രവണം, സാമ്പത്തിക ലാഭം എന്നിവ വരാവുന്ന ദിവസം. അധ്വാന ഭാരം കുറയും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യ വിജയത്തിന് പതിവിലും കവിഞ്ഞ അധ്വാനം വേണ്ടി വരും. പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടി വരും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

ചീര നട്ടുവളർത്തി വിറ്റ്‌ ഓരോ മാസവും ഒരു ലക്ഷം രൂപയിലധികം വരുമാനം നേടുന്ന ‘അത്ഭുത വീട്ടമ്മ’, ഈ ചീര ഏതാണെന്ന്‌ മനസിലായോ? Watch Video

Avatar

Staff Reporter