മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 നവംബർ 25 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 25.11.2021 (1197 വൃശ്ചികം 10 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
നന്മ തിന്മകള്‍ തിരിച്ചറിയാന്‍ കഴിയാതെ വന്നേക്കാം. ഒന്നിലധികം കാര്യങ്ങളില്‍ ഒരേസമയം വ്യാപരിക്കേണ്ട സാഹചര്യം വിഷമകരമാകും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ഉന്നത വ്യക്തികളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും. കുടുംബപരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അനാവശ്യ ചിന്തകള്‍ മൂലം മനക്ലേശം വരാന്‍ ഇടയുണ്ട്. മനസ്സിന് ത്രുപ്തിയില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുവാന്‍ നിര്‍ബന്ധിതമാകാന്‍ ഇടയുണ്ട്.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രവര്‍ത്തന നേട്ടം, അഭിനന്ദനം, സഹോദര സഹായം എന്നിവയ്ക്ക് സാധ്യത. മത്സര വിജയം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അല്പം ചിന്താക്കുഴപ്പങ്ങള്‍ വരാവുന്ന ദിവസമാണ്. പ്രധാന തീരുമാനങ്ങള്‍ കരുതലോടെ എടുക്കുക. സായാഹ്നം താരതമ്യേന മെച്ചം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രവൃത്തികളില്‍ ഉത്സാഹവും ഊര്‍ജവും വര്‍ധിക്കും. അവസരങ്ങള്‍ അനുകൂലവും അനുയോജ്യവും ആയി വന്നുചേരും. ഭാഗ്യം അനുഭവത്തില്‍ വരും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
നിര്‍ണ്ണായകമായ കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകും. അപ്രതീക്ഷിത സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ദിവസം വിരസമായി കടന്നുപോകാന്‍ ഇടയുണ്ട്. അനാവശ്യ ചിന്തകള്‍ മനസ്സിനെ വിഷമിപ്പിച്ചുവെന്നു വരാം. പ്രാര്‍ഥനകള്‍ ഫലപ്രദമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അമിത അധ്വാനവും തിരക്കുകളും മൂലം ദിവസം കലുഷിതമാകാന്‍ ഇടയുണ്ട്. പ്രവൃത്തികളില്‍ ഭാഗ്യം കുറഞ്ഞെന്നു വരാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മനസന്തോഷകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വിശ്വാസപൂര്‍വ്വം ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം ഉറപ്പാക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വളരെ പോസിറ്റീവ് ആയ അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. തൊഴില്‍ രംഗത്ത് വിജയാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കലഹങ്ങള്‍, വിവാദ സാഹചര്യങ്ങള്‍ മുതലായവയില്‍ നിന്നും ബോധപൂര്‍വ്വം ഒഴിഞ്ഞു നില്‍ക്കണം. ഉദര വൈഷമ്യം വരാന്‍ ഇടയുണ്ട്. യാത്രകള്‍ നിയന്ത്രിക്കുക.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

121 വർഷത്തെ പ്രതാപവും പെരുമയും പേറുന്ന മാരാരിത്തോട്ടം കാലിച്ചന്തയുടെ ചരിത്രം, വൻ വിലക്കുറവിൽ കാലികളെയും പോത്തുകുട്ടന്മാരെയും നേരിട്ട്‌ വാങ്ങാം, Watch Video

Avatar

Staff Reporter