നിങ്ങളുടെ ഇന്ന്: 21.11.2021 (1197 വൃശ്ചികം 06 ഞായർ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മുന്‍തീരുമാനിച്ച കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതമാകും. കുടുംബപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ വൈഷമ്യം ഉണ്ടായെന്നു വരാം.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
അനുകൂലമായ സാഹചര്യങ്ങളും അനുഭവങ്ങളും വരാവുന്ന ദിനമാണ്. പ്രവര്‍ത്തനങ്ങള്‍ക്ക് തക്കതായ അംഗീകാരവും പ്രതിഫലവും ലഭിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ധനപരമായ ക്ലേശങ്ങള്‍ക്ക് സാധ്യതയുള്ള ദിവസമാണ്. പ്രതീക്ഷിച്ച വായ്പ്പകള്‍, സാമ്പത്തിക ഇടപാടുകള്‍ മുതലായവയില്‍ തടസാനുഭവങ്ങള്‍ കരുതണം.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കുടുംബ സാഹചര്യങ്ങള്‍ അനുകൂലമാകും. മറ്റുള്ള വ്യക്തികളുമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മനസ്സിന് സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍ ഉണ്ടാകും. അധികാരികള്‍, ഗുരുജനങ്ങള്‍ മുതലായവര്‍ അനുകൂലരായി പെരുമാറും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ചിലവുകള്‍ പ്രതീക്ഷിച്ചതിലും വര്‍ധിക്കാന്‍ ഇടയുണ്ട്. സാമ്പത്തിക ഇടപാടുകളില്‍ അബദ്ധങ്ങള്‍ വരാതെ നോക്കണം. ആലോചനയോടെ പ്രധാന കാര്യങ്ങള്‍ നിറവേറ്റുക.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അമിത അധ്വാനം, യാത്രാ ക്ലേശം പോലെയുള്ള അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. ദിവസാന്ത്യത്തില്‍ ആശ്വാസകരമായ അനുഭവങ്ങള്‍ക്ക് സാധ്യത.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ആഗ്രഹസാധ്യത്തിന് നിലനിന്നിരുന്ന തടസങ്ങള്‍ ഒഴിയും. ആരോഗ്യം മെച്ചപ്പെടും. ധന നേട്ടങ്ങളും പ്രതീക്ഷിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
നല്ല വാര്‍ത്തകള്‍ കേള്‍ക്കാനുള്ള അവസരം ഉണ്ടാകും. ഉല്ലാസകരമായ സാഹചര്യങ്ങള്‍ സംജാതമാകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ലഭ്യമാകുന അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ വിഷമം ഉണ്ടായെന്നു വരാം. സഹപ്രവര്‍ത്തകരില്‍ നിന്നും പ്രതികൂല അനുഭവങ്ങള്‍ ഉണ്ടായെന്നു വരാം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രാരംഭ തടസം, ധന ക്ലേശം, അധ്വാന ഭാരം മുതലായവ പ്രതീക്ഷിക്കണം. അമിത ചിലവ് മൂലം ധന ക്ലേശം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വിജയാനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. കുടുംബസുഖം, സന്താനങ്ങളെ കൊണ്ട് നല്ല അനുഭവങ്ങള്‍ എന്നിവയ്ക്കും സാധ്യത.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
7 ലക്ഷം രൂപയ്ക്ക് 3 സെന്റിൽ തീർത്ത 2 ബെഡ്‌റൂം, ഹാൾ, കിച്ചൺ വീട്, അകത്തളങ്ങൾ അതിമനോഹരം: കാണാം കാഴ്ചകൾ | Watch Video: