മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 മെയ്‌ 17 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 17.05.2021 (1196 ഇടവം 03 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കുടുംബ വിഷയങ്ങള്‍ മറ്റുള്ളവരോട്‌ അധികമായി ചര്‍ച്ച ചെയ്യാതിരിക്കുന്നത്‌ നല്ലത്‌. ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
സന്താനങ്ങളാല്‍ സന്തോഷം കൈവരും. ചെറിയതോതില്‍ പണപ്രശ്‌നങ്ങള്‍ പലതുണ്ടാകും. വീട്ടില്‍ സന്തോഷവും ശാന്തതയും കളിയാടും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
അയല്‍ക്കാരുമായുള്ള അടുപ്പം വര്‍ദ്ധിക്കും. ഉയര്‍ന്ന പദവികള്‍ തേടിവരും. സ്വത്തു തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പിതാവിന്‍റെ ആരോഗ്യനിലയില്‍ ശ്രദ്ധ ആവശ്യമാണ്‌. പണം സംബന്ധമായ പ്രശ്‌നങ്ങള്‍ കുറയുന്നതാണ്‌. കുടുംബത്തില്‍ ശാന്തത കളിയാടും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മെച്ചപ്പെട്ട ദിവസം. ദാമ്പത്യ ബന്ധം സുഖകരം. അയല്‍ക്കരും ബന്ധുക്കളും സുഹൃത്തുക്കളും ഒരുപോലെ സ്‌നേഹിക്കുകയും സഹകരിക്കുകയും ചെയ്യും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ദാമ്പത്യ ബന്ധം സുഖകരം. സഹപ്രവര്‍ത്തകരോട്‌ സഹകരിച്ചു പോവുക. മെച്ചപ്പെട്ട ജീവിത ശൈലി സ്വീകരിക്കുക. മാതാപിതാക്കളുടെ ആരോഗ്യം സൂക്ഷിക്കുക.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പൊതുവേ മെച്ചപ്പെട്ട ദിവസം. പരമ്പരാഗത തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക്‌ അവിചാരിതമായ സമ്മാനം ലഭിച്ചേക്കും. ജോലി സംബന്ധമായ ഉയര്‍ച്ചയ്ക്ക്‌ സാധ്യത.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ഏതിലും ജാഗ്രത പാലിക്കുക. ദൈവിക കാര്യങ്ങളില്‍ ഇടപെടാന്‍ കൂടുതല്‍ സമയം കണ്ടെത്തും. ഏവരും സ്‌നേഹത്തോടെ പെരുമാറും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സഹോദരങ്ങളുമായി പിണങ്ങാനിടവരും. അനാവശ്യമായ വാക്കു തര്‍ക്കങ്ങള്‍ ഉണ്ടായേക്കും. സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവരെ സഹായിക്കാന്‍ ശ്രമിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനാഗമനം അവിചാരിതമായി ഉണ്ടായേക്കും. സന്ധ്യയോടെ മെച്ചപ്പെട്ട ഫലം ഉണ്ടാകും. ഗൃഹത്തില്‍ ചെറിയ തോതിലുള്ള കലഹങ്ങള്‍ക്ക്‌ സാദ്ധ്യത.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അനാവശ്യമായ ചിന്തകള്‍ ഒഴിവാക്കുക. പ്രവര്‍ത്തന രംഗത്ത്‌ അഭിവൃദ്ധി, പലവിധത്തിലുമുള്ള ധനാഗമനം എന്നിവ ഫലം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആരോഗ്യം പൊതുവേ ഉത്തമം. കൈവശമുള്ള സ്വത്തുക്കള്‍ അന്യാധീനപ്പെടാതെ സൂക്ഷിക്കുക. വാഹന സംബന്ധമായ ചില പ്രശ്‌നങ്ങള്‍ക്ക്‌ സാധ്യത.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter