മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 മാർച്ച്‌ 05 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 05.03.2021 (1196 കുംഭം 21 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അല്പം വിഷമകരമായ തൊഴിൽ സാഹചര്യങ്ങൾ വരാവുന്ന ദിവസമാണ്. സാമ്പത്തികമായി ക്ലേശങ്ങൾ വരുമെങ്കിലും അത് താൽക്കാലികമാണ്. ആവശ്യമില്ലാത്തവരോട് മനസ്സിലുള്ളതെല്ലാം തുറന്നു പറയുന്നത് ദോഷകരമായേക്കാം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
തൊഴിൽ പരമായും സാമ്പത്തികമായും മെച്ചപ്പെട്ട അനുഭവങ്ങൾ പ്രതീക്ഷിക്കാം. പ്രവർത്തനങ്ങൾക്ക് മതിയായ അംഗീകാരം ലഭിക്കും. ആരോഗ്യക്ലേശങ്ങൾ ശമിക്കും. കുടുംബ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ കഷ്ടപ്പെടേണ്ടി വന്നേക്കാം.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
കർമ്മരംഗം അഭിവൃദ്ധി പ്രാപിക്കും. വ്യാപാരത്തിൽ കൂടുതൽ ഇടപാടുകൾ ഉണ്ടാകും. ലാഭം കൈയിൽ ലഭിക്കാൻ അല്പം കാലതാമസം ഉണ്ടായെന്നു വരാം. ഉല്ലാസകരമായി സമയം ചിലവഴിക്കാൻ കഴിയുന്നത് മനസ്സിന്റെ ആയാസം കുറയ്ക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രവർത്തനങ്ങൾ വിലമതിക്കപ്പെടാത്തതിൽ അമർഷം തോന്നാൻ ഇടയുണ്ട്. ശാന്തമായി പ്രവർത്തിച്ചാൽ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും. ജീവിത പങ്കാളിയോടും സുഹൃത്തുക്കളോടും കലഹിക്കാനുള്ള പ്രവണത മനസമാധാനം നഷ്ടപ്പെടുത്തിയെന്നു വരാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴിൽ ഉത്തരവാദിത്വങ്ങളിൽ മതിയായ ശ്രദ്ധ പുലർത്താതിരുന്നാൽ പല അബദ്ധങ്ങളും വരാവുന്ന ദിവസമാണ്. പൊതുവിൽ അംഗീകാരവും ധന നേട്ടവും കുറഞ്ഞിരിക്കും. ചിലവുകൾ നിയന്ത്രിച്ചില്ലെങ്കിൽ വരും ദിനങ്ങളിലും സാമ്പത്തിക ക്ലേശങ്ങൾ അനുഭവിക്കേണ്ടി വരും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
മനപ്രയാസം ഉണ്ടാക്കിയിരുന്ന പല വിഷയങ്ങൾക്കും പോംവഴി കണ്ടെത്താൻ കഴിയും. കുടുംബത്തിൽ നിന്നും മതിയായ പിന്തുണ ലഭിക്കുന്നത് അസവസമാകും. ആരോഗ്യക്ലേശങ്ങൾ അകലും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കൂട്ടു കച്ചവടങ്ങള്‍ക്കും സംയുക്ത സംരംഭങ്ങള്‍ക്കും യോജിച്ച ദിനമല്ല. ധന വിഷയ ങ്ങളില്‍ വളരെ കരുതല്‍ വേണം. യാത്രാവേളയില്‍ വിലപ്പെട്ട രേഖകളും മറ്റും പ്രത്യേകം ശ്രദ്ധിക്കണം. കുടുംബ സംഘര്‍ഷം കുറയ്ക്കാന്‍ ബോധപൂര്‍വം ശ്രമിക്കുക.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പൊതുവില്‍ നല്ല ദിവസമായിരിക്കും. ആഗ്രഹങ്ങള്‍ പലതും സാധിക്കും. കുടുംബാന്തരീക്ഷം മനോഹരമാകും. മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ കഴിയും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സ്വയം മനസ്സില്‍ ശുഭ ചിന്തയോടെ ഇരിക്കുക. അനാവശ്യ അവസരത്തില്‍ സംസാരിക്കുന്നത് പ്രതികൂല അനുഭവങ്ങള്‍ ഉണ്ടാക്കും. യാത്രയ്ക്ക് ദിവസം അനുകൂലമല്ല.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മത്സരങ്ങളിലും മറ്റും വിജയിക്കാന്‍ കഴിയും. ആത്മ വിശ്വാസത്തോടെ കാര്യങ്ങളെ നേരിട്ടാല്‍ പൂര്‍ണ്ണ വിജയം ഉറപ്പാണ്. ബന്ധു മിത്രാദികള്‍, സഹ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും സഹായകരമായ അനുഭവങ്ങള്‍ ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
നല്ല അനുഭവങ്ങള്‍ക്ക് മുന്‍‌തൂക്കം ലഭിക്കും. ബന്ധങ്ങളില്‍ ഉണ്ടായിരുന്ന തെറ്റായ ധാരണകള്‍ അകലും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സ്വന്തം ശ്രദ്ധക്കുറവു മൂലം മറ്റുള്ളവരുടെ മുന്നില്‍ പരിഹാസ്യനാകാതെ ശ്രദ്ധിക്കണം. ഉറപ്പുള്ള കര്‍ത്തവ്യങ്ങള്‍ മാത്രം ഏറ്റെടുക്കുന്നതാവും ഇന്നു നല്ലത്.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter