മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 മാർച്ച്‌ 04 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 04.03.2021 (1196 കുംഭം 20 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ആഗ്രഹ സാധ്യം, അനുകൂല അനുഭവങ്ങള്‍, അംഗീകാരം എന്നിവ വരാവുന്ന ദിനമാണ്. വ്യാപാര ലാഭം പ്രതീക്ഷിക്കാം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
മത്സരങ്ങള്‍ ഭാഗ്യ പരീക്ഷണങ്ങള്‍ എന്നിവയില്‍ വിജയം പ്രതീക്ഷിക്കാം. ആയാസം കൂടാതെ ആഗ്രഹങ്ങള്‍ സാധിക്കുവാന്‍ കഴിയും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രവര്‍ത്തന ക്ലേശം, ധന തടസം, അസന്തുഷ്ടി മുതലായവ കരുതണം. പ്രധാന ഉത്തരവാദിത്വങ്ങളില്‍ പൂര്‍ണ്ണ ശ്രദ്ധ പുലര്‍ത്തണം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തൊഴില്‍ രംഗത്ത് അലസത ഉണ്ടായെന്നു വരാം. അമിത അധ്വാന ഭാരം മൂലം കുടുംബ ചുമതലകള്‍ നിര്‍വഹിക്കുവാന്‍ കഴിയാതെ വന്നേക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആത്മവിശ്വാസവും പ്രവര്‍ത്തന നൈപുണ്യവും വര്‍ധിക്കും. അധികാരികള്‍, സഹ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും അനുകൂല അനുഭവങ്ങള്‍ ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഇഷ്ടമില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കേണ്ടി വരും. സുഹൃത്തുക്കളില്‍ നിന്നും സഹായകരമല്ലാത്ത സമീപനങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മനോസുഖം, ആഹ്ളാദ കരമായ സാഹചര്യങ്ങള്‍, പ്രവര്തനവിജയം മുതലായവയ്ക്ക് സാധ്യതയേറിയ ദിവസം. ശത്രുക്കള്‍ പോലും വശംവദ രാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അമിത അധ്വാനം, അനാരോഗ്യം, കലഹ സാധ്യത എന്നിവയ്ക്കു സാധ്യത. ധന വൈഷമ്യം വന്നാലും മറികടക്കാന്‍ കഴിയും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഭാഗ്യാനുഭവങ്ങള്‍, സാമ്പത്തിക ലാഭം, മനോസുഖം എന്നിവ പ്രതീക്ഷിക്കാം. പൊതു മധ്യത്തില്‍ അംഗീകാരം ലഭിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കര്‍മപുഷ്ടി, സുഹൃത്ത് സഹായം, കാര്യവിജയം എന്നിവയുണ്ടാകും. തടസ്സപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രവര്‍ത്തനങ്ങളില്‍ അലസത ബാധിക്കാന്‍ ഇടയുണ്ട്. അധ്വാനത്തിന് അനുസൃതമായ പ്രതിഫലം ലഭിക്കാന്‍ പ്രയാസമാകും. അനാവശ്യ കാര്യങ്ങള്‍ക്ക് ശകാരം കേള്‍ക്കേണ്ടി വന്നേക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യസാധ്യം ഉണ്ടാകുമെങ്കിലും പ്രാരംഭ തടസ്സങ്ങള്‍ നേരിടേണ്ടി വരും. അനാവശ്യ കാര്യങ്ങള്‍ക്ക് ധനം ചിലവാക്കേണ്ടി വന്നേക്കാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter