നിങ്ങളുടെ ഇന്ന്: 02.03.2021 (1196 കുംഭം 18 ചൊവ്വ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പ്രതീക്ഷ ഉപേക്ഷിച്ച ചില കാര്യങ്ങള്‍ പൊടുന്നനെ അനുകൂലമായി ഭവിക്കും. പല കാര്യങ്ങളും നയപരമായ ഇടപെടലുകളിലൂടെ പരിഹരിക്കാന്‍ കഴിയും.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
വാഹനത്തിന് അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. യാത്രാവേളകളില്‍ ധനനഷ്ടത്തിനു സാധ്യത. ഭവനത്തില്‍ ശാന്തത കുറഞ്ഞെന്നു വരാം. വൈകുന്നേരം 4 മണി മുതൽ അനുകൂല അനുഭവങ്ങൾ.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
അനാവശ്യ ധൃതി മൂലം പല അബദ്ധങ്ങളിലും ചെന്ന് ചാടാന്‍ ഇടയുണ്ട്. നിസ്സാരകാര്യങ്ങളെക്കൊണ്ട് മനസ്സ് ക്ലേശിക്കും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തൊഴിലന്വേഷകര്‍ക്ക് അനുകൂല ഫലം. സഹായികളില്‍നിന്നുള്ള ഇടപെടല്‍ വഴി പെട്ടെന്നുള്ള കാര്യസാധ്യം. പൊതുവിൽ പ്രവർത്തന വിജയം. വൈകുന്നേരം 4 മുതൽ പ്രതികൂലം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. കാര്യതടസ്സം, അമിത അധ്വാനം മുതലായവയ്ക്കും സാധ്യത. വൈകിട്ട് 4 മണി മുതൽ അനുകൂല അനുഭവങ്ങൾ.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
രോഗദുരിത ശമനം. ജീവിതപങ്കാളിയില്‍നിന്ന് ഉറച്ച പിന്തുണ. മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളില്‍നിന്നു മോചനം. വൈകുന്നേരം 4 മണി കഴിഞ്ഞാൽ ആനുകൂല്യം കുറയും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സഞ്ചാരക്ലേശം വര്‍ധിക്കും. ഭാഗ്യപരീക്ഷണങ്ങളില്‍ ധനനഷ്ടം, കര്‍മരംഗത്ത് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നേക്കാം. വൈകിട്ട് 4 മണി മുതൽ കാര്യവിജയം, ഭാഗ്യാനുഭവങ്ങൾ.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് ലാഭം പ്രതീക്ഷിക്കാം. രോഗദുരിതങ്ങളില് വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. വൈകുന്നേരം 4 മണി കഴിഞ്ഞാൽ പ്രതികൂല അനുഭവങ്ങൾക്ക് സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സന്തോഷ അനുഭവങ്ങളുണ്ടാകും. സാമ്പത്തിക നില മെച്ചപ്പെടും. വ്യാപാരികള്‍ക്ക് ലാഭമുണ്ടാകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴില്‍ രംഗത്ത് അധികാരികളുടെ അനിഷ്ട സമീപനങ്ങള്‍ മൂലം മാനസിക വൈഷമ്യം വന്നേക്കാം. ദേഹാരോഗ്യസ്ഥിതി ആത്രഗുണമായിരിക്കണമെന്നില്ല. എന്നാൽ വൈകുന്നേരം 4 മണിമുതൽ അനുകൂല അനുഭവങ്ങൾ പ്രതീക്ഷിക്കാം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ മാറ്റിവയ്ക്കും. സാമ്പത്തിക നേട്ടങ്ങളുണ്ടാകുമെങ്കിലും ചെലവുകള്‍ വര്‍ധിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനുകൂല ഫലങ്ങള്‍ ലഭിക്കുവാന്‍ സാധ്യതയുള്ള ദിവസം. ശത്രുജയം, തടസ്സ നിവാരണം, ഭക്ഷണസുഖം എന്നിവയ്ക്കും സാധ്യത. വൈകുന്നേരം 4 മുതൽ ദിവസാനുകൂല്യം കുറയും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283